Flash News

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; എട്ടു മരണം; 100 പേര്‍ക്ക് പരിക്ക്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം;  എട്ടു മരണം; 100 പേര്‍ക്ക് പരിക്ക്
X
earthquake

ഇംഫാല്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധി തീവ്രമായ ഭൂചലനം. മണിപ്പൂര്‍, അരുണാചല്‍  പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനം. ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. റിക്ടര്‍ സെക്ടയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ്.

ഭൂചലനം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലുമാണ് അനുഭവപ്പെട്ടത്. അസം, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ഇന്നു പുലര്‍ച്ചെ 4.35 ഓടെയാണ് ഭൂചലനം ഉണ്ടായത്. മണിപ്പൂരിലാണ് എട്ടുപേര്‍ മരിച്ചത്.

ഇംഫാലില്‍ നിരവധി വീടുകളും കെട്ടിടങ്ങളും  തകര്‍ന്നു. കൊല്‍ക്കത്തയിലും വലിയ പ്രകമ്പനം ഉണ്ടായി.
അതിര്‍ത്തിയാണ്.
Next Story

RELATED STORIES

Share it