വടക്കാഞ്ചേരിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; കനത്ത നാശനഷ്ടം
BY Sumeera SMR20 Jan 2016 5:14 AM GMT
Sumeera SMR20 Jan 2016 5:14 AM GMT
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് വൈദ്യുതി ലൈന്‍ പൊട്ടി വീണ് കനത്ത നാശനഷ്ടം സംഭവിച്ചു. മാടക്കത്തറ 400 കെ വി സബ് സ്റ്റേഷനില്‍ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട്ടിലേക്കുള്ള വൈദ്യുതി കൊണ്ടുപോകുന്ന 230 കെ.വി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനാണ് പൊട്ടിവീണത്.
തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. കമ്പി പൊട്ടി വീണതോടെ വലിയ ശബ്ദവും തീഗോളം ഉയര്‍ന്നതായും നാട്ടുകാര്‍ പറയുന്നു.
പെട്ടെന്നുള്ള വൈദ്യുതി പ്രഹരത്തില്‍ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കംപ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
വലിയ കമ്പികള്‍ ഒട്ടു മിക്കതും പൊട്ടി വീണ നിലയിലാണ്. മഴയില്‍ കനത്ത ശബ്ദവും തീഗോളവും അനുഭവപ്പെട്ടതോടെ സമീപ വാസികള്‍ വീടിനുള്ളില്‍ നിന്നും പുറത്തേക്കോടി.
ഇലക്ട്രിസിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അറ്റകുറ്റപണികള്‍ പുരോഗമിയ്ക്കുകയാണ്.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT