വടക്കാഞ്ചേരിയില്‍ യുഡിഎഫിന് ആശ്വാസ വിജയം

തൃശൂര്‍: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വടക്കാഞ്ചേരി നിയോജകമണ്ഡലം ഒടുവില്‍ കോണ്‍ഗ്രസ്സിനൊപ്പം. തൃശൂര്‍ ജില്ലയിലെ 13 സീറ്റില്‍ 12ഉം ഇടതിനൊപ്പം നിന്നപ്പോള്‍ അനില്‍ അക്കരയുടെ വിജയം യുഡിഎഫിന് ആശ്വാസമായി. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര ലീഡ് ചെയ്‌തെങ്കിലും പിന്നീടങ്ങോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേരി തോമസ് ആയിരുന്നു മുന്നില്‍ നിന്നത്. പിന്നീട് അനില്‍ അക്കരയ്ക്ക് ഒമ്പതു വോട്ടുകളുടെ ആദ്യ ലീഡ്. വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ലീഡ് മൂന്നായി കുറഞ്ഞു. തുടര്‍ന്ന് കൈപറമ്പ് പഞ്ചായത്തിലെ 91ാം നമ്പര്‍ ബൂത്തിലെ യന്ത്രം തകരാറിലായി. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം അവരെത്തി തകരാറ് പരിഹരിച്ച് വോട്ടെണ്ണിയപ്പോള്‍ അനില്‍ അക്കരയ്ക്ക് 43 വോട്ടുകള്‍ക്കു ജയം.
Next Story

RELATED STORIES

Share it