Flash News

വടക്കന്‍ കൊറിയ അണുപരീക്ഷണം നടത്തി; പരീക്ഷണത്തെ തുടര്‍ന്ന് ഭൂചലനം

വടക്കന്‍ കൊറിയ അണുപരീക്ഷണം നടത്തി; പരീക്ഷണത്തെ തുടര്‍ന്ന്  ഭൂചലനം
X
koreya

പ്യോംഗ്യാംഗ് : വടക്കന്‍ കൊറിയ വിജയകരമായി ആണവപരീക്ഷണം നടത്തി.ആണവ ബോംബിനെക്കാള്‍ തീവ്രതയുള്ള ഹൈഡ്രജന്‍ ബോംബാണ് കൊറിയ പരീക്ഷിച്ചത്. പ്രാദേശിക സമയം 10 മണിക്കാണ് പരീക്ഷണം. രാജ്യം അതിനൂതനമായ ഹൈഡ്രജന്‍ ബോംബ്  വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം വടക്കന്‍ കൊറിയന്‍ നേതാവ് കി ജോങ് പറഞ്ഞിരുന്നു.
അതിനിടെ പരീക്ഷണത്തെ തുടര്‍ന്ന് വടക്കന്‍ കൊറിയയില്‍ ഭൂചലനമുണ്ടായി. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്ന് 90 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ആണവപരീക്ഷണകേന്ദ്രത്തിനു സമീപമാണ്.  ഭൂചലനം പരീക്ഷണത്തെ തുടര്‍ന്നാണെന്ന് യു എസ് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു രാജ്യത്തെയും അറിയിക്കാതെയാണ് കൊറിയയുടെ നടപടി. തെക്കന്‍ കൊറിയ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. 2005ല്‍ വടക്കന്‍ കൊറിയ അണുബോംബ് ഉണ്ടാക്കിയതായി അവകാശപ്പെട്ടിരുന്നു. കൂടാതെ 2006, 2009, 2013 വര്‍ഷങ്ങളിലും വടക്കന്‍ കൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു.ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പരീക്ഷിച്ച ബോംബിനേക്കാള്‍ തീവ്രതയുള്ളതാണ് ഹൈഡ്രജന്‍ ബോംബ്്. ആദ്യമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത് അമേരിക്കയാണ്. റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവര്‍ക്കും ഹൈഡ്രജന്‍ ബോംബ് കൈവശം ഉണ്ട്.
Next Story

RELATED STORIES

Share it