Flash News

വടക്കന്‍ കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്-ചോദ്യങ്ങളും ആശങ്കകളും

വടക്കന്‍ കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്-ചോദ്യങ്ങളും ആശങ്കകളും
X
പ്യോങ് യാങ് : സാധാരണ അണുബോംബിനേക്കാള്‍ ആയിരം മടങ്ങ് ശേഷിയുള്ള ഹൈഡ്രജന്‍ബോംബ് പരീക്ഷിച്ചതായി വടക്കന്‍ കൊറിയ നടത്തിയ വെളിപ്പെടുത്തലിനെ വലിയ ആശങ്കകളോടെയാണ് ലോകം കാണുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും വിജയകരമായി പ്രയോഗിച്ച ആണവബോംബിനു തുല്യമായ ശേഷിയുള്ള നൂക്ലിയര്‍ ബോംബുകള്‍ 2006 മുതല്‍ പരീക്ഷിച്ചുവരുന്ന രാജ്യം അതിനേക്കാള്‍ ആയിരം മടങ്ങ് ശേഷിയുള്ള സൂപ്പര്‍ ബോംബ് എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരായുധം വികസിപ്പിച്ചെടുത്തെന്നറിയുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

[caption id="attachment_36754" align="alignnone" width="759"]2
വടക്കന്‍ കൊറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ അടിയന്തരയോഗം ചേരുന്നു.[/caption]

രണ്ടുലക്ഷത്തോളം പേരെ ഒറ്റയടിക്ക് ആവിയാക്കി ഉരുക്കിയ ആണവായുധമാണ് ജ്പ്പാനില്‍ പ്രയോഗിച്ചതെന്നിരിക്കേ അതിന്റെ ആയിരം മടങ്ങ്, അതായത് 20 കോടിയിലേറപ്പേരെ കൊന്നൊടുക്കാന്‍ ശേഷിയുള്ള ഒരായുധം ഒരു രാജ്യം കൂടി സ്വന്തമാക്കിയിരിക്കുന്നു എന്നു വേണം പുതിയ സംഭവവികാസത്തെ കാണാന്‍. നിലവില്‍ അമേരിക്ക, ചൈനയും റഷ്യയുമടക്കമുള്ള പ്രഖ്യാപിത ആണരാഷ്ട്രങ്ങളിലേറെയും തെര്‍മോ നൂക്ലിയര്‍ ബോംബ് വികസിപ്പിച്ചെടുത്തിട്ടുണ്ട്്, എവിടെയും പ്രയോഗിച്ചിട്ടില്ലെങ്കിലും.
ആറ്റത്തെ വിഘടിപ്പിക്കുന്ന സാങ്കേതികവിദ്യ, അതായത് ആണവ വിഘടനം വഴിയാണ് സാധാരണ അണുബോംബുകള്‍ സ്‌ഫോടനമുണ്ടാക്കുന്നതെങ്കില്‍ ആണവ സംയോജനത്തിലൂടെയാണ് തെര്‍മോ നൂക്ലിയര്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന ഹൈഡ്രജന്‍ ബോംബുകള്‍ വിസ്‌ഫോടനം നടത്തുന്നത്. അതിശക്തവും സാങ്കേതികാര്‍ത്ഥത്തില്‍ നിയന്ത്രണാതീതവുമാണ് ഇതില്‍നിന്നുള്ള ഊര്‍ജബഹിര്‍സ്ഫുരണം. സൂര്യനടക്കമുള്ള നക്ഷത്രങ്ങളിലും മറ്റും ഊര്‍ജോല്‍പാദനം നടത്തുന്നത് ആണവസംയോജനത്തിലൂടെയാണ് എന്നറിയുമ്പോള്‍ സ്‌ഫോടനത്തിന്റെ ഉഗ്രതയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. താരതമ്യേന നിയന്തിക്കാവുന്നതും കുറഞ്ഞ അളവില്‍ ഊര്‍ജം പുറത്തുവിടുന്ന ആണവ വിഘടനമാണ് ആണവനിലയങ്ങളില്‍പ്പോലും ഉപയോഗിക്കുന്നത്്.

[caption id="attachment_36753" align="aligncenter" width="650"]FILE - In this  May 21, 1956 file photo, the stem of a hydrogen bomb, the first such nuclear device dropped from a U.S. aircraft, moves upward through a heavy cloud and comes through the top of the cloud, after the bomb was detonated over Namu Island in the Bikini Atoll, Marshall Islands. The hydrogen bomb was never dropped on any targets. It was first successfully tested in the 1950s by the U.S., in bombs called Mike and Bravo. Soviet tests soon followed. (AP Photo, File) അമേരിക്ക 1956ല്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. വിമാനത്തിന് മുകളില്‍ നിന്ന്് വര്‍ഷിക്കുകയായിരുന്നു ബോംബ്. ഇത്തരത്തിലൊരു ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഏതാനും മല്‍സ്യത്തൊഴിലാളികള്‍ക്ക്് ഗുരുതരമായി ആണവവികിരണമേറ്റിരുന്നു. പിന്നീട് ഇത്തരം പരീക്ഷണങ്ങള്‍ ഭൂമിക്കടിയിലേക്ക് മാറ്റി.[/caption]

ഒരു ഭൂഖണ്ഡാന്തര മിസൈലിന്റെ തുമ്പത്ത്് ഘടിപ്പിക്കാവുന്നത്ര സൗകര്യപ്രദമായ ഹൈഡ്രജന്‍ ബോംബാണ് വികസിപ്പിച്ചെടുത്തതെന്ന്് വടക്കന്‍ കൊറിയ പറയുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ക്ക്് കനമേറെയാണ്. തികച്ചും ഏകാധിപത്യപ്രവണതകളുള്ള, പക്വതയില്ലാത്ത തീരുമാനങ്ങള്‍ക്കും സ്വന്തവും ബന്ധവും നോക്കാതെയുള്ള തീരുമാനങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച, ഭരണാധികാരി -കിം ജോങ് ഉന്‍-ആണ് വടക്കന്‍ കൊറിയയുടെ പരമോന്നത ഭരണാധികാരി എന്നതു തന്നെ ഇതില്‍ പ്രധാനം.

വിചിത്രമായ സ്വഭാവവിശേഷങ്ങള്‍ക്കുടമയായ കിമ്മിന്റെ പല വിചിത്രനടപടികളും വാര്‍ത്തയായിട്ടുണ്ട്. അമേരിക്കന്‍ പക്ഷപാതമുള്ള മാധ്യമങ്ങള്‍ കലര്‍ത്തിയ പൊടിപ്പും തൊങ്ങലും ഇവയിലുണ്ടാകാമെങ്കിലും അതിലൊന്ന്് കിം രാജ്യത്തെ ജനങ്ങള്‍ക്ക്് നല്‍കിയ ഒരു നിര്‍ദേശമാണ്. രാജ്യത്തെ പുരുഷന്‍മാര്‍ മുഴുവനും തന്റേതും സ്ത്രീകള്‍ തന്റെ ഭാര്യ  റി സൊള്‍ജുവിന്റെയും ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരണമെന്നാണ് നിര്‍ദേശം.

തന്റെ പേര് ഇനിമുതല്‍ രാജ്യത്തുള്ള മറ്റൊര്‍ക്കും ഇടരുതെന്നും ഇപ്പോള്‍ തന്റെ പേരുള്ളവര്‍ ഉടന്‍ മാറ്റണമെന്നും കിം നിര്‍ദേശിച്ചതാണ് മറ്റൊരു വാര്‍ത്ത. വഞ്ചനാക്കുറ്റം ചുമത്തി പിതൃസഹോദരി ഭര്‍ത്താവായ ചാങ് സോങ്ങിനെ വധശിക്ഷയ്ക്കു വിധേയനാക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. ചാങ് സോങ്ങിനെ വിശന്നുവലഞ്ഞ പട്ടികള്‍ക്ക്് ജീവനോടെ തിന്നാനിട്ടുകൊടുക്കുകയായിരുന്നുവെന്നു വരെ വാര്‍ത്ത വന്നിരുന്നു. ഇത്തരം പല വാര്‍ത്തകളുടെയും നേരും നുണയും ഇനിയും വേര്‍തിരിഞ്ഞിട്ടില്ല.  കിമ്മിനെ കളിയാക്കുന്ന ദ ഇന്റര്‍വ്യൂ എന്ന ചിത്രത്തിന്റെ പേരിലുണ്ടായ കോലാഹലങ്ങളും മറക്കാറായിട്ടില്ല.

kim
പ്രധാനമായും അമേരിക്കയെയും ദക്ഷിണകൊറിയയെയും വിരട്ടുക എന്നതാണ് ഇത്തരമൊരു സൂപ്പര്‍ബോംബിനു പിന്നില്‍ വടക്കന്‍ കൊറിയ കാണുന്ന ഉദ്ദേശ്യം. വടക്കന്‍ കൊറിയയുടെ പ്രകോപനത്തിന് തക്ക മറുപടി നല്‍കുമെന്ന്് അമേരിക്കയും പ്രതികരിച്ചിട്ടുണ്ട്.

ലോകപോലീസ് ചമയുന്ന അമേരിക്കയെ നിലയ്ക്കുനിര്‍ത്താനുള്ള ഒരു നടപടിയായി വേണമെങ്കില്‍ കാണാമെങ്കിലും ലോകസമാധാനത്തിന് ഉയരുന്ന മറ്റൊരു ഭീഷണി കൂടിയായി മാത്രമേ ആണവ വിരുദ്ധപ്രവര്‍ത്തകര്‍ പുതിയ സംഭവവികാസത്തെയും കാണുകയുള്ളൂ.
വടക്കന്‍കൊറിയ ഇപ്പോള്‍ പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബുതന്നെയോ എന്ന് സംശയിക്കുന്നവരുമുണ്ട്. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ സീസ്മിക് ആക്ടിവിറ്റി (ഭൂചലനം)യുടെ തീവ്രത പരിശോധിച്ചാല്‍ അത്രയ്ക്കങ്ങ് വരുന്നില്ല എന്നാണ് വിദഗ്ദരുടെ ആദ്യ പ്രതികരണം.
Next Story

RELATED STORIES

Share it