വടക്കഞ്ചേരിയില്‍ സ്കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷണം
BY Sumeera SMR9 Dec 2015 4:41 AM GMT
Sumeera SMR9 Dec 2015 4:41 AM GMT
വടക്കഞ്ചേരി: ചെറുപുഷ്പം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷണം. നാല്‍പ്പതിനായിരം രൂപ മോഷണം പോയി. ഇന്നലെ രാവിലെ ഓഫിസ് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. റൂമിനകത്തായി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പതിനായിരം രൂപയാണ് മോഷണം പോയത്. ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച രൂപയാണ് നഷ്ടപ്പെട്ടത്. സ്കൂളിന്റെ പുറക് വശത്തെഗേറ്റിലൂടെ അകത്ത് കടന്ന മോഷ്ടാക്കള്‍ കമ്പി പാര ഉപയോഗിച്ചാണ് പൂട്ട്തകര്ത്തിരിക്കുന്നത്. പാലക്കാട് നിന്നും വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡും വടക്കഞ്ചേരി പോലിസും എത്തി പരിശോധന നടത്തി. ഡോഗ് സക്വാഡിലെ ബ്ലാസ്റ്റര്‍ നായ ഓഫിസില്‍ നിന്നും ഓടി കൂടിസ്കൂളിന്റെ പുറക് വശത്തുള്ള ഗേറ്റിലൂടെ നഗരത്തിലെ പഴയ പോസ്റ്റോഫിസ് റോഡിലേക്ക് കടക്കുകയും മംഗലം ജലസേചന വകുപ്പ് ഓഫിസിന് മുന്നില്‍ നില്ക്കകയുമായിരുന്നു.
മോഷ്ടാക്കള്‍ വാഹനത്തിലാണ് എത്തിയതെന്നും ഒന്നില്‍ കൂടുതല്‍ ആളുകളുള്ളതായും പോലീസ് സംശയിക്കുന്നു.
മോഷ്ടാക്കള്‍ വാഹനത്തിലാണ് എത്തിയതെന്നും ഒന്നില്‍ കൂടുതല്‍ ആളുകളുള്ളതായും പോലീസ് സംശയിക്കുന്നു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT