വടകര സ്വദേശി നെയ്‌വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍

വടകര: ക്രിക്കറ്റ് താരവും തമിഴ്‌നാട് നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ അക്കൗണ്ട്‌സ് ഓഫിസറുമായ വടകര ചോറോട് സ്വദേശി ടി അശോക് കുമാറി നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച നാട്ടില്‍ നിന്നു ബന്ധുക്കള്‍ നെയ്‌വേലിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നെയ്‌വേലിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കടലൂര്‍ ജില്ലയിലെ കുരുഞ്ചിപ്പാലത്തുള്ള കരിമ്പിന്‍തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പോലിസ് പുറത്തെടുക്കുകയായിരുന്നു. മൃതദേഹത്തിന് 46 ദിവസത്തെ പഴക്കമുണ്ട്. പോ ലിസിന്റെയും തഹസില്‍ദാരി ന്റെയും സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
അവിവാഹിതനായ അശോക് കുമാറിനെ കഴിഞ്ഞ ഏപ്രില്‍ 22നാണ് നെയ്‌വേലിയിലെ താമസസ്ഥലത്തു നിന്നു കാണാതായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 19 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സംഘത്തിലെ മൂന്നുപേരെ നെയ്‌വേലി പോ ലി സ് അറസ്റ്റ് ചെയ്തു. ഇവ ര്‍ റിമാന്‍ ഡിലാണ്. ഏപ്രി ല്‍ 23ന് രാത്രി അശോക് കുമാറിനെ കൊലപ്പെടുത്തിയതായി പ്രതികള്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം.
നെയ്‌വേലി സ്വദേശികളായ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ രാജേഷ്, കാമരാജ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നു പോലിസ് ബന്ധുക്കളെ അറിയിച്ചു. ഇദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മെയ് മൂന്നു മുതല്‍ 15 വരെ എട്ടു തവണകളായി രണ്ടു ബാങ്കുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഐടി വിദഗ്ധനായ ഒരു യുവാവിന് 20,000 രൂപ പ്രതിഫലം നല്‍കി ബാങ്ക് അക്കൗണ്ടിന്റെ പിന്‍നമ്പര്‍ ചോര്‍ത്തിയെടുത്താണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.  വര്‍ഷങ്ങളായി ചെന്നൈയിലാണ് അശോക് കുമാറിന്റെ കുടുംബം. യൂനിവേഴ്‌സിറ്റി ക്രിക്കറ്റ് താരമായ ഇദ്ദേഹം നിരവധി ലീഗ് മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. അശോക് കുമാറിന്റെ ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ശ്മശാനത്തില്‍ ശനിയാഴ്ച ഉച്ചയോടെ മൃതദേഹം സംസ്‌കരിച്ചു. പരേതരായ കൃഷ്ണന്റെയും ദമയന്തിയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍ പ്രേമ പ്രഭ, പ്രമോദ് (എറണാകുളം), പരേതരായ പ്രേമാനന്ദന്‍, രമേശന്‍.
Next Story

RELATED STORIES

Share it