kozhikode local

വടകര സെന്‍ട്രല്‍ റോട്ടറിക്ക് പുരസ്‌കാരം



വടകര: സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായ വടകര സെന്‍ട്രല്‍ റോട്ടറിക്ക് ഔട്ട് സ്റ്റാന്റിങ്ങ് പുരസ്‌കാരം. ഉത്തര കേരളത്തിലെ അഞ്ചു ജില്ലകളും, കോയമ്പത്തൂര്‍ മേഖലയിലെ അഞ്ച് ജില്ലകളും ഉള്‍പ്പെടുന്ന റോട്ടറി 3202 ഡിസ്ട്രിക്ടിന്റെ ഈ വര്‍ഷത്തൈ ഔട്ട് സ്റ്റാന്റിങ്ങ് ക്ലബ്ബായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔട്ട് സ്റ്റാന്റിങ് പ്രസിഡന്റായി ഡോ.എന്‍ മോഹനനേയും തെരഞ്ഞെടുത്തു. ഇവയുള്‍പ്പെടെ 16 പുരസ്‌കാരങ്ങളാണ്് ക്ലബ്ബ് നേടിയത്. 120 ഓളം ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തവണ സെന്‍ട്രല്‍ റോട്ടറി വടകരയില്‍ നടത്തിയത്. ആറ് കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയക്ക് സഹായിക്കാനായതും എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണ സഹായി നല്‍കിയതും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തിളങ്ങി നില്‍ക്കുന്നു. പുരസ്‌കാരങ്ങള്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ജയപ്രകാശ് ഉപാധ്യായയില്‍ നിന്ന് ക്ലബ്ബ് ഭാരാവാഹികള്‍ ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it