kozhikode local

വടകര റവന്യൂ ഡിവിഷന്‍ ഓഫിസ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

വടകര : വടകരക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അറുതിയാവുന്നു. വടകര റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം പിഡബ്ലുഡി റസ്റ്റ് ഹൗസ് പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെ രാവിലെ 10.30ന് നിര്‍വഹിക്കും. സികെ നാണു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കെട്ടിടകൈമാറ്റം നിര്‍വഹിക്കും.
പൈതൃകമന്ദിര സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ നൂതന ആശയമായ ജനസൗഹൃദ വില്ലേജ് ഓഫിസ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ജില്ലയിലെ രണ്ടാമത്തെ റവന്യൂ ഡിവിഷനാണ് വടകര ഉദ്ഘാടനം ചെയ്യുന്നത്. ആര്‍ഡിഒ അടക്കം 24 ജീവനക്കാരെയാണ് ഈ ഓഫിസിലേക്ക് നിയമിച്ചിരിക്കുന്നത്. സീനിയര്‍ സുപ്രണ്ട് 1, ജൂനിയര്‍ സുപ്രണ്ടുമാര്‍ 3, എ.ഒ 2, ക്ലര്‍ക്ക് 12, ടൈപ്പിസ്റ്റ് 1, ഓഫീസ് അറ്റണ്ടര്‍ 1, പ്യൂണ്‍ 2, െ്രെഡവര്‍ 1 എന്നിങ്ങെയാണ് സ്റ്റാഫ് പാറ്റേണ്‍. വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരുതാശ്വാസം, പ്രകൃതി ദുരന്തം, വഴിത്തര്‍ക്കങ്ങള്‍ എന്നിവയടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ഓഫീസ് വഴി പരിഹാരം ലഭിക്കും. ഇതോടൊപ്പം ആര്‍ഡിഒ കോടതിയും പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം നിര്‍മിക്കുന്നത് വരെയാണ് റസ്റ്റ് ഹൗസില്‍ ആര്‍ഡിഒ ഓഫീസ് പ്രവര്‍ത്തിക്കുക.
വടകരയില്‍ ആര്‍ഡിഒ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ആരംഭിക്കുന്നതിന് 2017 മാര്‍ച്ച് 17ന് ജില്ലാ കലക്ടര്‍ വടകരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് വടകര റസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം താല്‍ക്കാലികമായി തുടങ്ങാന്‍ അനുമതി നല്‍കിയത്. വടകരയില്‍ ആര്‍ഡിഒ ഓഫീസ് വരുന്നതോടെ താലൂക്കിലെ മലയോര മേഖലയുള്ളവര്‍ക്കാണ് കൂടുതല്‍ ഉപകാര പ്രദമാവുക. കാലവര്‍ഷ സമയങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശമാണ് താലൂക്കിലെ മലയോര മേഖല.
ഇവിടത്തുകാര്‍ക്ക് നഷ്ടപരിഹാര തുകകള്‍ക്ക് വേണ്ടി ജില്ലാ കലക്ട്രേറ്റ് ഓഫീസുകളില്‍ കയറിയറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ കാരണത്താലാണ് വടകരയില്‍ ആര്‍ഡിഒ ഓഫീസിനായി ജനങ്ങള്‍ ആവശ്യപ്പെട്ടത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍, എംപി മാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി സംസാരിക്കും.
Next Story

RELATED STORIES

Share it