kozhikode local

വടകര മേഖലയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം

വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ വടകര മേഖലയില്‍ തിളക്കമാര്‍ന്ന വിജയം. മേമുണ്ട ഹയര്‍ സെക്കന്ററിയും ഗവ. സംസ്‌കൃതം ഹയര്‍ സെക്കന്ററിയും നൂറുമേനി കൊയ്തു.
നഗരത്തിലെ പ്രമുഖ വിദ്യാലയങ്ങള്‍ക്ക് ഇത്തവണ നൂറുമേനി നഷ്ടമായി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറിയില്‍ 56 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മൂന്നു പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥിയുടെ പരാജയം നൂറുമേനിയുടെ തിളക്കം കുറച്ചിരുന്നു. മേമുണ്ട ഹയര്‍ സെക്കന്ററി നൂറു മേനി നിലനിര്‍ത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാലയങ്ങളില്‍ ഒന്നാണിത്. 792 പേര്‍ പരീക്ഷ എഴുതിയ ഇവിടെ 93 എ പ്ലസുണ്ട്.
വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്‍ സെക്കന്ററിയില്‍ ഒരു കുട്ടിയുടെ പരാജയം നൂറുമേനിയുടെ തിളക്കമില്ലാതാക്കി. 275 ല്‍ 274 പേര്‍ തുടര്‍പഠനത്തിന് അര്‍ഹരായപ്പോള്‍ 59 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.
ശ്രീനാരായണ ഹയര്‍ സെക്കന്ററിയില്‍ 184 പേര്‍ പരീക്ഷ എഴുതിയതില്‍ 183 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. 23 പേര്‍ക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വടകര നഗരഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബിഇഎം ഹയര്‍സെക്കന്ററിയില്‍ 216 ല്‍ 214 പേര്‍ വിജയിച്ചു. 15 എ പ്ലസുണ്ട്. എംയുഎം ഹയര്‍ സെക്കന്ററിയില്‍ 331 ല്‍ 329 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. മൂന്നു പേരാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.
പുതുപ്പണം ജെഎന്‍എം ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ 404 പേര്‍ പരീക്ഷ എഴുതിയതില്‍ 400 പേര്‍ക്കു തുടര്‍ന്ന് പഠിക്കാന്‍ അവസരം ലഭിച്ചു. 25 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ 69 ല്‍ 66 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. അഞ്ചു പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.
Next Story

RELATED STORIES

Share it