kozhikode local

വടകര പുതിയ ബസ് സ്റ്റാന്റ് ഇനി കാമറക്കണ്ണുകളുടെ നിരീക്ഷണത്തില്‍

വടകര: പുതിയ ബസ് സ്റ്റാന്‍ഡ് നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. സ്റ്റാന്‍ഡിനു അകത്തും പുറത്തുമായി എഴ് കാമറകളാണ് സ്ഥാപിച്ചത്.പൊലിസ് മുന്‍കൈ എടുത്ത് വ്യാപാരി വ്യവസായി ഏകോപനസമിതിയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ഇതിനു വേണ്ട സംവിധാനം ഒരുക്കിയത്.
ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധര്‍ വിലസുന്നത് ഇവിടെ പതിവാണ്.പിടിച്ചുപറിയും മോഷണവും യാത്രക്കാരെ ശല്യം ചെയ്യുന്നതും വര്‍ധിച്ചു. ഇതിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് ഒരു ലക്ഷം രൂപ ചെലവില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന ബസ് സ്റ്റാന്‍ഡില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് എത്രയോ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. വടകര മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നു തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ പൊലിസ് തന്നെ ഇതിന് മുന്നിട്ടിറങ്ങുകയായിരുന്നു.
ക്യാമറകള്‍ സ്ഥാപിച്ചത് പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.പൊലിസ് സ്‌റ്റേഷനില്‍ നിന്നും വ്യക്തമായി നിരീക്ഷിക്കും വിധത്തിലാണ് ക്യാമറ മോണിറ്ററുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it