kozhikode local

വടകര ടൗണ്‍ഹാള്‍ ചോര്‍ന്നൊലിക്കുന്നു

വടകര: ദിനംപ്രതി നിരവധി പരിപാടികള്‍ നടക്കുന്ന വടകര ടൗണ്‍ഹാള്‍ ചോര്‍ന്നൊലിക്കുന്നു. കെട്ടിടത്തിന്റെ പലസ്ഥലങ്ങളിലും വിള്ളലുകളുണ്ടായിട്ടും നഗരസഭ അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് പല സംഘടനകള്‍ക്കും പറയാനുള്ളത്. ഹാളിനുള്ളിലെ സീലിങ്ങുകളിലൂടെ വെള്ളമൊഴുകി തറയിലൂടെ ഒഴുകുന്ന അവസ്ഥയാണ് ഇപ്പോള്‍.
മഴ കനത്താല്‍ ഉള്ളില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ പറയുന്നു. സാധാരണ ഒരു പൊതുപരിപാടിക്ക് നഗരസഭ 1700 രൂപയാണ് ദിവസ വാടകയായി വാങ്ങുന്നത്. ടിക്കറ്റുവച്ചോ, ഭക്ഷണം ഉണ്ടാക്കിയോ നടക്കുന്ന പരിപാടിയാണെങ്കില്‍ ഇതില്‍ കൂടുതലും ചാര്‍ജുചെയ്യും. എന്നാല്‍ കെട്ടിടം അടിച്ചുവാരുന്നതല്ലാതെ മറ്റൊരു അറ്റകുറ്റപണിയും ഇവിടെ നടക്കാറില്ല. നഗരസഭാ പൊതുമരാമത്ത് വകുപ്പാണ് ടൗണ്‍ഹാളിന്റെ അറ്റകുറ്റപണികള്‍ നടത്തേണ്ടത്. എന്നാല്‍ നഗരസഭക്ക് നിത്യമെന്നോണം വരുമാനം ലഭിക്കുന്ന ടൗണ്‍ഹാളിന്റെ അവസ്ഥക്കു പരിഹാരം കാണാന്‍ ഒരു ശ്രമവും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് വടകരയിലെ സന്നദ്ദസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
Next Story

RELATED STORIES

Share it