kozhikode local

വടകര ജെ ടി റോഡില്‍ മാലിന്യസംഭരണ കേന്ദ്രം അനുവദിക്കില്ല: എസ്ഡിപിഐ

വടകര: ജെടി റോഡില്‍ പുതിയ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭം ലക്ഷ്യം കാണുന്നതു വരെ എസ്ഡിപിഐ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ജനവികാരം അവഗണിച്ച് പ്രദേശത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള മുനിസിപാലിറ്റിയുടെ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാലിന്യ കേന്ദ്രത്തിനെതിരേ ആറ് ദിവസമായി നടക്കുന്ന റിലേ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയതായിരുന്നു എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷന്‍. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഇത്തരം പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവേണ്ടതുണ്ട്. പ്രദേശത്ത് വലിയ അഴുക്കുചാലും അറവുശാല മാലിന്യങ്ങളും ഉള്ളതിന് പുറമെ പുതിയ കേന്ദ്രം കൂടി ആരംഭിച്ചാല്‍ പരിസരത്തെ കുടിവെള്ള സ്രോതസ്സുകള്‍ മുഴുവന്‍ മലിനമാവും. ദുരിതം പേറുന്ന ജനതയുടെ മേല്‍ വീണ്ടും മാലിന്യ സംഭരണ കേന്ദ്രം അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. എസ്ഡിപിഐ ഭാരവാഹികളായ റസാഖ് മാക്കൂല്‍, സവാദ് വടകര, അസീസ് വെള്ളോളി, ഹംസ ഹാജി, സിദ്ധീഖ് പുത്തൂര്‍, കെവിപി ഷാജഹാന്‍, സിവി നൗഫല്‍, വി ഫിറോസ്, പിഎസ് ഹഖീം, സമരസമിതി കണ്‍വീനര്‍ അബ്ദുന്നൂര്‍, അനസ്, യൂനുസ് മാസ്റ്റര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it