kozhikode local

വടകര ജില്ലാ ആശുപത്രിക്ക് മതിയായ സ്റ്റാഫ് പാറ്റേണ്‍ വേണം: ജില്ലാ പഞ്ചായത്ത്‌



കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വടകര താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും പഴയ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് തുടരുന്നതെന്നും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലാ ആശുപത്രിക്ക് മതിയായ ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫിനെയും അടിയന്തരമായി അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയുടെ പേര് മാറ്റുകയല്ലാതെ പുതിയ ജീവനക്കാരെ ആരെയും നിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ആരോഗ്യ- വിദ്യാഭ്യാസ സ്ഥി രംസമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് പ്രമേയത്തെ പിന്താങ്ങി. കോഴിക്കോട്- കോല്ലങ്കല്‍ ദേശീയ പാത 766 ന്റെ നിര്‍മാ ണം ഉടന്‍ ആരംഭിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ യോ ഗം ആവശ്യപ്പെട്ടു. വി ഡി ജോ സഫ് അവതരിപ്പിച്ച പ്രമേയം അന്നമ്മ മാത്യൂസ് പിന്താങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വര്‍ ഗീയ വിഷം കുത്തിവയ്ക്കാന്‍ ഉപകരിക്കും വിധമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവം ജില്ലാ പഞ്ചായത്ത് യോഗം ഗൗരവമായി ചര്‍ച്ച ചെ യ്തു. ഇത്തരം വര്‍ഗീയ അജ ണ്ട നടപ്പിലാക്കാനുള്ള നീക്ക ത്തെ ഭരണസമിതി യോഗം അപലപിക്കുകയും വ്യക്തികള്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്ഥിരമായി യോഗങ്ങളില്‍ പങ്കെടുക്കാത്ത വിഷയം അംഗങ്ങള്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി/സ്ഥിരംസമിതി യോഗങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷനായ പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സജിത, മുക്കം മുഹമ്മദ്, പി.ജി. ജോര്‍ജ് മാസ്റ്റര്‍, സുജാത മനക്കല്‍, മറ്റ് അംഗങ്ങള്‍, സെക്രട്ടറി പി.ഡി. ഫിലിപ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it