kozhikode local

വടകരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സീറ്റില്ല; വല്‍സലന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി

വടകര: നഗരസഭയില്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യം പരികണിച്ചിരുന്ന മുതിര്‍ന്ന നേതാവ്. അഡ്വ. ഇ നാരായണന്‍ നായര്‍ക്ക് സീറ്റില്ല. പകരം സി വല്‍സലനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.കോണ്‍ഗ്രസ്സിന്റെയും ഐഎന്‍ടിയുസിയുടെയും മറ്റും വടകര മേഖലയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഇ  നാരായണന്‍ നായര്‍. ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാനായിരുന്നു ആദ്യ ധാരണ. കോണ്‍ഗ്രസ്സിന്റെ സുരക്ഷിത സീറ്റായ കോട്ടപ്പറമ്പ് വാര്‍ഡില്‍ നാരായണനെ മല്‍സരിപ്പിക്കാനും ഡി സിസി തലത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടപ്പറമ്പ് വാര്‍ഡിലേക്ക് കൂടുതല്‍ പേരുകള്‍ ഉയര്‍ന്ന് വരുകയും വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ പ്രാദേശിക നേതൃത്വം രംഗത്തു വരികയും ചെയ്തു.

ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സി വല്‍സലന്‍ കെപിസിസി അംഗവും മുതിര്‍ന്ന അഭിഭാഷകനുമാണ്. എട്ട് വര്‍ഷമായി വടകര മണ്ഡലം യുഡിഎഫ് ചെയര്‍മാനാണ്.നഗരസഭയിലെ 26 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്നലെയാണ് പുറത്ത് വിട്ടത്. കെ പി ദിനേശന്‍, അഡ്വ. സി വല്‍സലന്‍, റീന, എം സുരേഷ് ബാബു, പി അംബിക, എ പ്രേമകുമാരി, ടി കേളു, കെ എം നിഷ(സ്വത), ശശിധരന്‍ പറമ്പത്ത്, ശരണ്യ(സ്വത), ആസിഫ് കുന്നത്ത്, ടി കൗസു, കെ എം സിന്ധു, പി എം അജിത, റീജ പറമ്പത്ത്, അനിത, അഡ്വ. എം കെ സദാനന്ദന്‍, സി എച്ച് വിജയന്‍, എം പി ഗംഗാധരന്‍, ഗീത കല്ലായിന്റവിട, പി കെ രഞ്്ജിനി, പി രജനി, പി പി രജില, പി കെ വൃന്ദ, പ്രഭിന്‍ പാക്കയില്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. എല്ലാവരും ഇന്നലെ പത്രിക നല്‍കി.
Next Story

RELATED STORIES

Share it