kozhikode local

വടകരയില്‍ മാലിന്യത്തിന് തീപിടിക്കുന്നത് പതിവാകുന്നു

വടകര: വടകരയിലെ വിവിധ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്നത് പതിവ് കാഴ്ചയായി മാറുന്നു. മാലിന്യസംസ്‌കരണ പദ്ധതിയില്‍ നഗരസഭ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന്റെ അപകടം പിടിച്ച കാഴ്ചയിലേക്കാണ് വടകര മാറിക്കൊണ്ടിരിക്കുന്നത്.
വിവിധ സ്ഥലത്തെ മാലിന്യങ്ങള്‍ വേനല്‍ കനത്ത കാരണം ഉണങ്ങിയ രൂപത്തിലാവുകയും പെെട്ടന്ന് തീ പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇന്നലെ കോട്ടപ്പറമ്പിന് സമീപത്തെ കോട്ടക്കുളത്തിലെ മാലിന്യത്തിന് തീ പടിച്ചതോടെ ഈ ആഴ്ചയില്‍ രണ്ടാമത്തെ സംഭവമായി മാറി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കഴിഞ്ഞ മാസത്തിലും നടന്നിട്ടുണ്ട്. എന്നാല്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കൊണ്ടിടാതിരിക്കാനോ കൊണ്ടിടുന്നത് നീക്കം ചെയ്ത് അപകടാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. ഈ മാസം തുടക്കത്തില്‍ മുനിസിപ്പല്‍ ഓഫിസിന് പരിസരത്തായാണ് മാലിന്യത്തിന് തീ പിടിച്ച് ഉണക്കക്കാടുകളിലേക്ക് പടര്‍ന്നത്.
വര്‍ഷങ്ങളായുള്ള പ്രശ്‌നമായ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ പിന്നോട്ടായ വടകര നഗരസഭ ഇത്തരത്തിലുള്ള അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ജനജീവിതത്തെയാണ് ബാധിക്കുന്നത്. ഇത് മനസ്സിലാക്കാതെ നഗരസഭ അധികൃതരുടെ പ്രവര്‍ത്തനത്തില്‍ വലിയ തോതിലുള്ള പരാതിയും വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന തീ പിടിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it