Flash News

വടകരയില്‍ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വടകര : വടകര-ചാനിയംകടവ് റൂട്ടില്‍ തോടന്നൂരില്‍ സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. എന്‍ജിനിയറിങ് വിദ്യാര്‍ഥികളും പേരാമ്പ്ര സ്വദേശികളുമായ മുബഷീര്‍, ഹക്കീബ് എന്നിവരാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ഇരുവരും പാലക്കാട്ടെ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ്.
പാലക്കാട്ടേക്കു പോകാന്‍ വടകര റെയില്‍വേസ്‌റ്റേഷനിലേക്ക്  വരുമ്പോള്‍ ഇവരുടെ ബൈക്കില്‍ മേമൂണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബസ് ഇടിച്ചാണ് അപകടം.
Next Story

RELATED STORIES

Share it