Flash News

വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു

വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു
X
bsf

വടകര: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫുകാരന്‍ വെടിയേറ്റ് മരിച്ചു.ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാം ഗോപാല്‍ മീണ(45)യാണ് കഴിഞ്ഞ ദിവസം രാത്രി വെടിയേറ്റ് മരിച്ചത്. കോട്ടക്കല്‍ ഇസ്‌ലാമിക് അക്കാദമി സ്‌കൂളിലെ ബിഎസ്എഫ് ക്യാംപിലാണ് അപകടം.
ഉത്തര്‍പ്രദേശ് സ്വദേശി അശോക് യാദവാണ് ഇയാളെ വെടിവച്ചത്. യാദവ് വെടിയുതിര്‍ത്ത ശേഷം ഒളിവില്‍പോയതായാണ് വിവരം. ഇയാള്‍ക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ ജവാന്‍മാര്‍ താമസിക്കുന്ന ക്യാംപിലാണ് വെടിവയ്പ്പ് നടന്നത്. ആറു വെടിയുണ്ടകളാണ് രാം ഗോപാലിന്റെ ശരീരത്തില്‍ നിന്ന് എടുത്തത്.
Next Story

RELATED STORIES

Share it