kozhikode local

വടകരയില്‍ ട്രാഫിക് സിഗ്‌നല്‍ നിലച്ചു; ഗതാഗതം താറുമാറായി



വടകര: പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ദേശീയപാതയിലെ ട്രാഫിക് സിഗ്‌നല്‍ നിലച്ചത് ഗതാഗതം താറമാറാക്കി. ഇന്നലെ രാവിലെയോടെയാണ് സിഗ്‌നല്‍ സംവിധാനം അപ്രത്യക്ഷമായത്. ഇതോടെ നാല് ഭാഗങ്ങളില്‍ നിന്നും കടന്നു വരുന്ന വാഹനങ്ങള്‍ കൃത്യതയില്ലാതെ കടന്നു പോകേണ്ടി വന്നു. സാധാരണ നിലയില്‍ സിഗ്‌നല്‍ സംവിധാനം ഉണ്ടായിട്ട് പോലും സീബ്രാലൈനുകള്‍ കടന്നാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. എന്നാല്‍ തന്നെ പച്ച ലൈറ്റ് കത്തുന്നതിന് മുമ്പ് വാഹനങ്ങള്‍ കടക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇന്നലെ സിഗ്‌നല്‍ നിലച്ചതോടെ ബസുകളടക്കം തോന്നിയത് പോലെയാണ് യാത്ര ചെയ്തത്. അതേസമയം സിഗ്‌നല്‍ ഇല്ലാതായിട്ടും ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസ് എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെ ഒരു ഹോംഗാര്‍ഡ് മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇദ്ദേഹം വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമാക്കാന്‍ സാധിക്കാതായതോടെ പിന്‍വാങ്ങി. ട്രാഫിക് സ്റ്റേഷനില്‍ സംഭവം വിളിച്ചറിയിച്ചെങ്കിലും ആരും തന്നെ എത്തിയില്ല. പിന്നീട് വൈകുന്നേരത്തോടെയാണ് സിഗ്‌നല്‍ സംവിധാനം പഴയത് പോലെയായത്. സിഗ്‌നല്‍ സംവിധാനം നിലക്കുന്നത് വടകരയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൃത്യമായ പരിഹാര പ്രക്രിയ നടത്താത്തതാണ് ഇതിന് കാരണം.
Next Story

RELATED STORIES

Share it