kozhikode local

വടകരയില്‍ ചരിത്രം മാറ്റി എഴുതുമോ? അതോ ആവര്‍ത്തിക്കുമോ...?

കെ പി റയീസ്

കടത്തനാടിന്റെ ഹൃദായാന്തരണിയില്‍ ചരിത്രം മാറ്റി എഴുതുമോ അതോ ആവര്‍ത്തനമാവുമോ എന്ന ചോദ്യത്തിന് മുന്നില്‍ ഒരു വിലയിരുത്തലിനും പ്രസക്തിയില്ലാത്ത തിരിഞ്ഞെടുപ്പാവും ഇത്തവണത്തേത്. ഇടത്തോട്ടെന്ന ചരിത്രം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തില്‍ അടിയുറച്ച് നിര്‍ക്കുന്ന എല്‍ഡിഎഫ്, മാറിമറിയുമെന്ന വിശ്വാസത്തില്‍ യുഡിഎഫ്, അക്രമ രാഷ്ട്രീയത്തിന്റെ ത ിരുശേഷിപ്പുകളുടെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥിയും രംഗത്തെത്തിയതോടെ പോരാട്ടം കനക്കുന്നതോടൊപ്പം വടകര ആരോടൊപ്പമെന്ന ചോദ്യമാണ് ഉയരുന്നത്. നാലാം ഊഴത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു മല്‍സരിക്കുമ്പോള്‍ മറ്റു രണ്ടുപേര്‍ മല്‍സരത്തില്‍ പുതുമുഖങ്ങളാണ്.
രാഷ്ട്രീയ പാരമ്പര്യം ഏറെയുള്ള രണ്ട് മുന്നണികള്‍ക്ക് മുന്നില്‍ ടി പിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ മല്‍സരിക്കാനിറങ്ങിയ രമ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. ഒട്ടേറെ വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണില്‍ കഴിഞ്ഞ തവണത്തെ എല്‍ഡിഎഫിന്റെ വിജയ വോട്ട് (847) കണക്കിലെടുക്കുകയാണെങ്കില്‍ വീണ്ടുമൊരു വിപ്ലവത്തിന് തന്നെ സാധ്യതയേറെയാണ്.
പിന്നില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളും സ്വന്തം മുന്നണിയിലെ വിയോജിപ്പുകളും കോണ്‍ഗ്രസിനെ കഴിഞ്ഞ തവണ തഴഞ്ഞപ്പോള്‍ ഇപ്രാവശ്യം എല്ലാ മനസ്സിലാക്കക്കൊണ്ടുള്ള പ്രവര്‍ത്തന ശൈലി പുറത്തെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10098 വോട്ടെന്നെ തങ്ങളുടെ ബാങ്കിലെ സ്‌റ്റോറേജ് അതുപോലെ നിലനിര്‍ത്താനാവുമോയെന്ന ഭീതി ആര്‍എംപിക്ക് ഉണ്ടെന്നതിന് തെളിവാണ് ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിളയത്തു ള്‍പ്പടെ ആര്‍എംപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായിരുന്നില്ല. വടകരയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുന്നതോടൊപ്പം കഴിഞ്ഞ തവണ നേടിയ 3486 വോട്ടില്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുകയും വടകര നഗരസഭയിലുള്‍പ്പടെ നിര്‍ണായക മുന്നേറ്റം നടത്തുകയും ചെയ്യാന്‍ കഴിഞ്ഞ എസ്ഡിപിഐയാവും വടകരയിലെ വിജയ-പരാജയ നിര്‍ണയത്തിലെ മുഖ്യഘടകം. 2011ല്‍ 6909 വോട്ട് നേടിയ ബിജെപിയുടെ ഇക്കുറി ശക്തമായ മല്‍സരം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാവുന്നതോടെ വടകരയിലെ ചരിത്രം മാറ്റി എഴുതപ്പെടുമോ, അതോ ആവര്‍ത്തിക്കുമോ...? എന്ന ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
Next Story

RELATED STORIES

Share it