kozhikode local

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പോസ്റ്ററുകള്‍

വടകര: വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്ററുകള്‍. എല്‍ഡിഎഫ് മുന്നണിയായ ജെഡിഎസിന്റെ നേതാവും നാലാം തവണ വടകരയില്‍ മല്‍സരരംഗത്തേക്ക് പ്രവേശിച്ച സി കെ നാണുവിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുലം കുത്തികളെ തകര്‍ക്കാന്‍ വടകരയില്‍ വേണ്ടത് യുവ സ്ഥാനാര്‍ഥി, വടകരയ്ക്ക് വേണ്ടത് യുവ നേതൃത്വം, വടകരയില്‍ വേണ്ടത് കമ്മ്യൂണിസ്റ്റുകാരന്‍, സി കെ നാണു മാറി നില്‍ക്കുക തുടങ്ങിയ വാക്യങ്ങള്‍ എഴുതിയുള്ള പോസ്റ്ററുകളാണ് വടകര എടോടി പബ്ലിക് ലൈബ്രറിക്ക് സമീപത്തും മറ്റു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വാചകങ്ങള്‍ക്ക് താഴെ സേവ് വടകരയെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സി കെ നാണുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് പോസ്റ്ററുകളിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നു. നാണു വീണ്ടും മല്‍സരിക്കുന്നത് ചിലരില്‍ അതൃപ്തിയുളവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്നാണ് കരുതുന്നു.
Next Story

RELATED STORIES

Share it