kozhikode local

വടകരയിലെ അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന്‌



വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമം ഗൂഡാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് യൂത്ത് കോ ണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി അരോപിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് കേസ്സുകള്‍ അട്ടിമറിക്കുകയും അക്രമങ്ങള്‍ നടത്തി രാഷ്ട്രീയ ലക്ഷ്യങ്ങള്‍  അടിച്ചേല്‍പ്പിക്കാനുമുള്ള നീക്കമാണ് ബിജെപിയും, സിപിഎമ്മും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അക്രമത്തില്‍ കേന്ദ്രവും കേരളവും മത്സരിക്കുകയാണെന്നന്നും യോഗം വിലയിരുത്തി. അക്രമങ്ങള്‍ നടത്തുകയും അവര്‍ തന്നെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുകയുമാണ്. അക്രമങ്ങള്‍ തടയുന്നതില്‍ വടകരയിലെ പോലിസ് സംവിധാനം പരാജയമാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്നയിടത്തൊക്കെ നൂറുകണക്കിന് പോലിസ്സിനെ വിന്യസിപ്പിക്കുന്ന ആഭ്യന്തര വകുപ്പ് അക്രമങ്ങള്‍ തുടരുമ്പോഴും നോക്കി നില്‍ക്കുയാണ്. സമാധാന സന്ദേശവുമായി ജൂണ്‍ 19 ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാന്തിയാത്ര യുവജന പങ്കാളിത്വം കൊണ്ട് വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.   കെപിസിസി നിര്‍വ്വാഹക സമിതി അംഗം കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പികെ രാഗേഷ്  അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it