Idukki local

വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പ്രതിസന്ധിയില്‍: അധ്യാപകരില്ല; വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സത്യഗ്രഹസമരത്തില്‍

വണ്ടിപ്പെരിയാര്‍: പഠിപ്പിക്കാന്‍ അധ്യാപകരില്ല വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അനിശ്ചി തകാല സത്യഗ്രഹ സമരം തുടങ്ങി. വള്ളക്കടവ് വഞ്ചിവയല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളുമാണ് വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡിലെ സമര പന്തലില്‍ ഇന്നു മുതല്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം തുടങ്ങുന്നത്.ഗവി,സത്രം,വഞ്ചിവയല്‍ ആദിവാസി കോളനി,മൗണ്ട്,ശബരിമല,തങ്കമല,മാട്ടുപ്പെട്ടി, ധര്‍മാവേലി തുടങ്ങിയ തോട്ടം മേഖലയിലുള്ള സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത് .2010-2011 അധ്യയന വര്‍ഷമാണ് ആര്‍എം.എസ്എ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്തത്. തമിഴ് മലയാളം മീഡിയങ്ങളിലായി 200 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.എന്നാ ല്‍ എച്ച്എസ്എ തമിഴ്,ഫിസിക്കല്‍ സയന്‍സ്(തമിഴ്), കണക്ക്(മലയാളം), സോഷ്യല്‍ സയന്‍സ്(മലയാളം),എന്നീ വിഷയങ്ങളില്‍ നാളിതു വരെ അധ്യാപകരെ നിയമിച്ചിട്ടില്ല.റോഡ് ഉപരോധമടക്കം നിരവധി സമരങ്ങളും നടത്തിയെങ്കിലും ഇതുവരെ നടപടിയായില്ല.ഇതിനാലാണ് സത്യഗ്രഹ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. സമരക്കാര്‍ കക്കി ജങ്ഷനില്‍ നിന്നും വണ്ടിപ്പെരിയാര്‍ ടൗണിലേക്ക് പ്രകടനമായാണ് എത്തിയത്. സ്‌കൂളിന്റെ മുന്‍ ഹെഡ്മാസ്റ്റര്‍ എ വി മാത്യു സത്യഗ്രഹ ം ഉദ്ഘാടനം ചെയ്തു.വള്ളക്കടവ് വികാരി ജേക്കബ് പാണ്ടിയാമ്പറമ്പില്‍, ഹിദായത്തുല്‍ ഇസ്‌ലാം ഇമാം കെ എം അബ്ദുല്‍ സലാം മൗലവി,വള്ളക്കടവ് അമ്പലം മേല്‍ശാന്തി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it