'വഖ്ഫ് സ്വത്തുക്കള്‍: ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം'

ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് തുക അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്. ശബരിമല മാസ്റ്റര്‍പ്ലാനിനടക്കം 28 കോടി രൂപ അനുവദിച്ച ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ മുസ്‌ലിം സമുദായം കാത്തിരുന്നിട്ടും വഖ്ഫ് ബോര്‍ഡിന് തുക അനുവദിക്കാതിരുന്ന നടപടി ശരിയായില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കളാണ് മുസ്‌ലിം സമുദായത്തിന് അന്യാധീനപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it