വഖ്ഫ് സ്വത്തുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരം വഖ്ഫ് ട്രൈബ്യൂണലുകള്‍ക്കു മാത്രം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുകള്‍  ഏതൊക്കെയെന്നു നിര്‍ണയിക്കുന്നതിനുള്ള അധികാരം വഖ്ഫ് ട്രൈബ്യൂണലുകള്‍ക്കു മാത്രമാണെന്ന് സുപ്രിംകോടതി. സ്വത്ത് സംബന്ധിച്ച പ്രധാന തര്‍ക്കം അത് വഖ്ഫ് ബോര്‍ഡിനു കീഴിലുള്ളതാണോ സ്വകാര്യ സ്വത്താണോ എന്നതാണ്. എന്നാല്‍, അത്തരമൊരു തര്‍ക്കം ഉണ്ടാവുമ്പോള്‍ വഖ്ഫ് ബോര്‍ഡോ സിവില്‍ കോടതിയോ അല്ല തീരുമാനമെടുക്കേണ്ടതെന്നും വഖ്ഫ് ട്രൈബ്യൂണലാണെന്നും ജസ്റ്റിസുമാരായ എ എം സപ്രെയും ആര്‍ കെ അഗര്‍വാളും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാന്‍ വഖ്ഫ് ബോര്‍ഡും ദേവകി നന്ദന്‍ പതക്കും തമ്മിലുള്ള കേസ് തീര്‍പ്പാക്കിയാണ് സുപ്രിംകോടതി നടപടി. വഖ്ഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വഖ്ഫ് ട്രൈബ്യൂണലിന് നീതിന്യായ പരിപാലനത്തിനുള്ള അധികാരമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് അസാധുവാക്കിയാണ് സുപ്രിംകോടതിയുടെ വിധി.
Next Story

RELATED STORIES

Share it