വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് 2015-16 അധ്യയനവര്‍ഷത്തേക്കുള്ള ലോണ്‍, സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് പുതിയ കോഴ്‌സുകളായ ബിടെക്(ലാറ്ററല്‍), ബിയുഎംഎസ്(യുനാനി മെഡിസിന്‍), ബിഎസ്‌സി എംഎല്‍ടി, എംഫാം എന്നീ കോഴ്‌സുകള്‍ക്കു പഠിക്കുന്ന അര്‍ഹരായ മുസ്‌ലിം വിദ്യാര്‍ഥിവിദ്യാര്‍ഥിനികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
മുന്‍ പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം.
ംംം.സലൃമഹമേെമലേംമസളയീമൃറ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 19നകം ഫിനാന്‍സ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം, വിഐപി റോഡ്, കലൂര്‍ 682017 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
Next Story

RELATED STORIES

Share it