kozhikode local

വഖ്ഫ് ബോര്‍ഡ്: കേരള മുസ്‌ലിം ജമാഅത്ത് മാര്‍ച്ച് ഇന്ന്

കോഴിക്കോട്: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. വഖഫ് സംബന്ധമായ വിഷയങ്ങളില്‍ കൃത്യതയോടെയും അതീവ സൂഷ്മതയോടെയും തീരുമാനങ്ങളെടുക്കേണ്ട വഖഫ് ബോര്‍ഡ് കുറച്ചുകാലങ്ങളായി തീര്‍ത്തും ഏകപക്ഷീയമായാണ് തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത്.
വിവിധ മഹല്ലുകളിലെ വഖഫ് സംബന്ധമായ തര്‍ക്കങ്ങളില്‍ സത്യത്തിനോ നീതിക്കോ ഒരു വിലയും കല്‍പ്പിക്കാതെ തികച്ചും പക്ഷപാതപരമായി വഖഫ് ബോര്‍ഡ് ഇടപെടുകയാണ്. ഒരു പ്രശ്‌നങ്ങളുമില്ലാത്ത സുന്നികള്‍ ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇലക്ഷന്‍ പ്രഖ്യാപിക്കുകയും റിസീവറെ നിയമിച്ച് കൃത്രിമ വോട്ടേഴ്‌സ് ലിസ്റ്റിലൂടെ ഭൂരിപക്ഷമുണ്ടാക്കി മഹല്ല് ഭരണം പിടിച്ചെടുക്കാന്‍ അവര്‍ക്ക് ഒത്താശ ചെയ്യുകയുമാണ്. സുന്നികളുടെ ഭരണത്തിലുള്ള പല പ്രമുഖ സ്ഥാപനങ്ങളും റിസീവറെ നിയമിച്ച് ഭരണം എക്‌സിക്യുട്ടീവ് ഓഫിസറിലേക്ക് കൈമാറുകയാണ്.
ഈ റിസീവര്‍മാര്‍ക്കുള്ള യോഗ്യത അന്ധമായ സുന്നീ വിരോധവും ഇത്തരത്തിലുള്ളവരുടെ സങ്കുചിത താല്‍പര്യം സംരക്ഷിക്കലും മാത്രമാണ്. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, വാവൂര്‍, കക്കോവ്, മൂളപ്പുറം, പെരുമ്പടപ്പ് പുത്തന്‍ പള്ളി, കോഴിക്കോട് ജില്ലയിലെ മങ്കയം, പുറ്റേക്കാട്, കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏകപക്ഷീയ നിലപാടുകളും വിധികളുമാണ് വഖഫ് ബോര്‍ഡ് എടുത്തിട്ടുള്ളത്.
മാര്‍ച്ചിനെ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് സംബോധന ചെയ്യും.
Next Story

RELATED STORIES

Share it