വഖ്ഫ് നിയമനം: സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹം- ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: കേരളത്തിലെ വഖ്ഫ് സംബന്ധമായ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മൗലവി. അഴിമതിയും കെടുകാര്യസ്ഥതയും വഖ്ഫ് ബോര്‍ഡിനെയും പിടികൂടിയിട്ടുണ്ട്. അതുകൊണ്ടാണു കേരളത്തില്‍ ഏക്കര്‍ കണക്കിന് വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടുകിടക്കുന്നത്. അഴിമതി തടഞ്ഞ് ബോര്‍ഡിനെ സുതാര്യമാക്കാന്‍ പുതിയ ഉത്തരവിലൂടെ സാധിക്കും. ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലിം പൊതുസമൂഹത്തിന് ഉപയോഗപ്രദമാക്കാനുള്ള നടപടികളും കൈക്കൊള്ളണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍
ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it