Flash News

വഖ്ഫ് കൈയേറ്റം: രണ്ടായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി



ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കളുടെ അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി .പല സ്ഥലങ്ങളും മാഫിയാസംഘങ്ങളുടെ കൈവശമാണ്. കൈയേറ്റം എത്രയും വേഗം ഒഴിപ്പിക്കുമെന്നും മുഴുവന്‍ സ്ഥലങ്ങളും തിരികെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ കൈകാര്യം ചെയ്യാന്‍ റിട്ട. സുപ്രിംകോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയമിക്കുമെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി കുട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it