kozhikode local

വകുപ്പ് ഏകീകരണം; സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: സംസ്ഥാന സര്‍വീസിലെ പഞ്ചായത്ത്, ഗ്രാമ വികസനം, മുനിസിപ്പാലിറ്റി, ടൗണ്‍ പ്ലാനിങ്, എല്‍എസ്ജിഡി എന്‍ജിനീയറിങ് എന്നീ അഞ്ച് വകുപ്പുകളെ ശാസ്ത്രീയ പരിശോധന കൂടാതെ ഏകീകരിച്ച് ഒറ്റ വകുപ്പാക്കി തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജീവനക്കാര്‍ക്ക് സ്വീകാര്യമല്ലെന്നും ഇതിനെതിരായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട്  ചേര്‍ന്ന സംസ്ഥാന  കൗണ്‍സില്‍ പ്രഖ്യാപിച്ചു.
യാതൊരു സമാനതകളില്ലാത്തതും വ്യത്യസ്ത സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ ഈ വകുപ്പുകള്‍ സ്വതന്ത്രമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എസ്ഇയു സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സിബി മുഹമ്മദ്, സി എച്ച് ജലീല്‍, നാസര്‍ നങ്ങാരത്ത്, ഒ എം ഷഫീഖ്, മൊയ്തു വയനാട്, അബ്ദുല്‍ ഗഫൂര്‍ പന്തീര്‍പ്പാടം, വി പി ഷമീര്‍, പാറയില്‍ മുഹമ്മദ് അലി, ഒ എ റഹീം, പി ജെ സലീം, സജീവ് ആലപ്പുഴ, ഷമീം പത്തനംതിട്ട, എസ് എ വാഹിദ്, റാഫി പോത്തന്‍കോട്, എം ഫാസിലുദ്ദീന്‍, സുഹൈലി ഫാറൂഖ് സംസാരിച്ചു.
സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഹമീദ് കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ മുസ്‌ലിം ലീഗ്— സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ആഷിഖ് ചെലവൂര്‍, അബ്ദുല്ല അരയങ്കോട്, റഷീദ് തട്ടൂര്‍, മുഹമ്മദ് മുസ്തഫ, സി ലക്ഷ്മണന്‍, ആമിര്‍ കോഡൂര്‍, എം എ മുഹമ്മദ് അലി സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍  അബ്ദുല്ല ബാബു അധ്യക്ഷത വഹിച്ചു.
എ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുല്‍ നാസര്‍, ഹനീഫ പനായി, പി ജെ താഹ, അമീര്‍ മലയമ്മ, ഹംസ മന്ദലാംകുന്ന് സംസാരിച്ചു. സമാപന സമ്മേളനം അമ്പലപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മാവൂര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കാരന്തൂര്‍,അബ്ദുസ്സലാം എരവട്ടൂര്‍, ഇഖ്ബാല്‍ വെള്ളിമാട്കുന്ന്, അബ്ദുല്‍ റസാഖ്, നജീബ് വടകര, നൗഫല്‍ നെക്രജെ , വി ജെ ജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it