kasaragod local

വകുപ്പുതല സംയോജനം: പഞ്ചായത്ത് ജീവനക്കാര്‍ ആശങ്കയില്‍

കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയോജനം പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുന്നുവെന്ന് കാസര്‍കോട് നടന്ന വിവിധ സംഘടനകളുടെ സെമിനാര്‍ അഭിപ്രായപ്പെട്ടു. വകുപ്പു സംയോജനത്തിന് ലോക്കല്‍ ഗവ. കമ്മീഷന്‍ കരട് ചട്ടങ്ങള്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പരാതികളാണ് കരടിന്മേല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ലഭിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ആശങ്കയാണ് ഇത് കാണിക്കുന്നത്. ചില തസ്തികകളില്‍ നിലവിലുള്ള പ്രമോഷന്‍ അവസാനിപ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ കോടതി വ്യവഹാരങ്ങള്‍ കാരണം ഭരണസ്തംഭനം ഉണ്ടാവുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്  എസ് എന്‍ പ്രമോദ് വിഷയം അവതരിപ്പിച്ചു. നരേഷ് കുന്നിയൂര്‍ (ജോയിന്റ് കൗണ്‍സില്‍), എം ബാബു (എന്‍ജിഒസംഘ്), ഷബിന്‍ ഫാരിസ് (എസ്ഇയു), ആര്‍ മുരളീധരന്‍ (കെപിഇഒ), വിജയന്‍ കാന (കെപിഇഎഫ്), ഇ മനോജ് കുമാര്‍, ആര്‍ ഗീതാമണി, സോണി മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it