wayanad local

വകുപ്പുതല അന്വേഷണവും നടപടിയും വേണം: പി കെ ജയലക്ഷ്മി

പനമരം: ഗോത്ര വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷാ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വകുപ്പു മന്ത്രിമാര്‍ ഇടപെടണമെന്നും പട്ടികവര്‍ഗ വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം സമഗ്രമായ  വകുപ്പുതല അന്വേഷണം നടത്തണമെന്നും മുന്‍ പട്ടികവര്‍ഗ മന്ത്രിയും എഐസിസി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. നീര്‍വാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും പി കെ ജയലക്ഷ്മി സന്ദര്‍ശിച്ചു. ഇതു ജാതീയ വിവേചനമായി തന്നെ കാണണമെന്നും നീര്‍വാരം സ്‌കൂളില്‍ മാത്രമല്ലാതെ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്‌കൂളുകളില്‍ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ എന്നന്വേഷിക്കണം. ഇതിനായി ഇത്തവണ പത്താം ക്ലാസില്‍ എത്തിയ ശേഷം ഏതെങ്കിലും കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാതിരുന്നിട്ടുണ്ടോയെന്നും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ ആരെങ്കിലും പരീക്ഷയ്ക്ക് ഹാജരാവാതിരുന്നിട്ടുണ്ടോയെന്നും ഹാജരാവാതിരുന്നിട്ടുണ്ടെങ്കില്‍ കാരണം വ്യക്തമായി അന്വേഷിച്ച് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. നീര്‍വാരം മാതൃകയില്‍ ഏതെങ്കിലും സ്‌കൂളിലോ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലോ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ നിഷേധം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it