wayanad local

വകുപ്പുകളുടെ ഏകോപനക്കുറവ് : കുരങ്ങുപനി പ്രതിരോധംഅവതാളത്തില്‍

പുല്‍പ്പള്ളി: വകുപ്പുകളുടെ ഏകോപനക്കുറവ് കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതായി പരാതി. കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഇന്റര്‍ സെക്ടര്‍ മീറ്റിങില്‍ അതതു വകുപ്പുകളുടെ തലവന്‍മാര്‍ പങ്കെടുക്കാതെ യോഗം പ്രഹസനമാകുകയായിരുന്നു.
പനമരം ബ്ലോക്ക് പഞ്ചായ്ത്ത് പ്രസിഡന്റിന്റെയും പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവിധ വകുപ്പുകളിലെ കീഴുദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനെതിരെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ യോഗത്തില്‍ പ്രതിഷേധവും അറിയിച്ചു.
ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കാ ന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥ ന്‍മാരുടെ അനാസ്ഥ കാരണം കഴിയുന്നില്ല.
കഴിഞ്ഞ വര്‍ഷം 11 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ വര്‍ഷം രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയാണ്.
Next Story

RELATED STORIES

Share it