Second edit

വംശനാശം

വംശനാശം സംഭവിച്ച ജന്തുജാലങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശാസ്ത്രത്തിനാവുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രജ്ഞര്‍ അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായ സ്പാനിഷ് മലയാടിന്റെ ക്ലോണ്‍ ചെയ്ത ഭ്രൂണം ഇക്കാലത്ത് ജീവിക്കുന്ന ആടില്‍ സന്നിവേശിപ്പിച്ചുകൊണ്ടു നടത്തിയ ശ്രമം വിജയിച്ചില്ല. പിറന്ന ഉടനെ ആ ആട്ടിന്‍കുട്ടി മരണമടഞ്ഞത് 2003ല്‍ ആയിരുന്നു. എന്നാല്‍, അതു വംശനാശം സംഭവിച്ച ജന്തുക്കളെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു.
ശാസ്ത്രജ്ഞരുടെ ഈ നീക്കം സാമൂഹികവും സദാചാരപരവുമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. വംശനാശം സംഭവിച്ച ജന്തുക്കളെ പുനര്‍ജനിപ്പിക്കേണ്ട ആവശ്യമെന്തെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അങ്ങനെ പുനര്‍ജനിപ്പിച്ചാല്‍ തന്നെ അവയുടെ നിലനില്‍പിന് അനുകൂലമായ പാരിസ്ഥിതിക സാഹചര്യം സൃഷ്ടിക്കേണ്ടിവരില്ലേ? അതു സൃഷ്ടിക്കാനാവുമോ? ഒരിക്കല്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന നിയാണ്ടര്‍താല്‍ മനുഷ്യരെ തിരിച്ചുകൊണ്ടുവരാനായാല്‍, അവനെ കാഴ്ചബംഗ്ലാവിലടയ്ക്കുമോ? ആധുനിക മനുഷ്യനുമായി വംശസങ്കലനം നടത്താന്‍ അനുവദിക്കുമോ?
ഈ ചോദ്യങ്ങള്‍ സാങ്കല്‍പികമായിരിക്കാം. പ്രഫ. ജോര്‍ജ് ചര്‍ച്ച് പറയുന്നത്, നിയാണ്ടര്‍താല്‍ മനുഷ്യനെ ക്ലോണ്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ മനുഷ്യവംശത്തിന് ആരോഗ്യകരമായ പ്രയോജനമുണ്ടെന്നാണ്. രോഗങ്ങളെ പ്രതിരോധിക്കാന്‍ അവയ്ക്ക് എങ്ങനെ കഴിഞ്ഞു എന്നു മനസ്സിലാക്കിയാല്‍ അത് വമ്പിച്ച നേട്ടമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
Next Story

RELATED STORIES

Share it