kozhikode local

ഴക്കൊയ്ത്തുല്‍സവം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന്



കോഴിക്കോട്: കുടിവെള്ളക്ഷാമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മഴക്കൊയ്ത്തുല്‍സവം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ലോക പരിസ്ഥിതി ദിനമായ ഇന്ന് മഴക്കുഴികള്‍ നിര്‍മിക്കുന്നു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും.എ പ്രദീപ്കുമാര്‍ എംഎല്‍ എ അധ്യക്ഷത വഹിക്കും. കോ ര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാവും. മഴക്കുഴി നിര്‍മാണം കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും 'വേനല്‍പച്ച' പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും കോഴിക്കോട് സര്‍വശിക്ഷാ അഭിയാന്‍ തയാറാക്കിയ ഹലോ ഇംഗ്ലീഷ് ടീച്ചര്‍ സപ്പോര്‍ട്ട് ജേണല്‍ 'ആലോ' എസ്‌സിഇആര്‍ടി കേരള ഡയറക്ടര്‍ ഡോ. ജെ പ്രസാദും പ്രകാശനം ചെയ്യും. വൃക്ഷത്തൈ വിതരണം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി പി പ്രകാശന്‍ നിര്‍വഹിക്കും.സംസ്ഥാനത്തെ വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ, ജീവനക്കാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മറ്റു ബഹുജനസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ മഴക്കുഴികള്‍ നിര്‍മിക്കും. വിദ്യാലയത്തില്‍ മാത്രമല്ല വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും വീടുകളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഒരു മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സ്‌കൂളുകളിലും മഴക്കുഴികള്‍ നിര്‍മിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കൗണ്‍സിലര്‍ ഷറീന വിജയന്‍, കോഴിക്കോട് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, കോഴിക്കോട് ആര്‍ഡിഡി എസ് ജയശ്രീ, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ എം ശെല്‍വമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, സ്റ്റേറ്റ് പ്രൊജക്ട് ഓഫിസര്‍ എം സേതുമാധവന്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും. എസ്എസ്എ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രൊജക്ട് ഓഫിസര്‍ എം ജയകൃഷ്ണന്‍ നന്ദിയും പറയും.
Next Story

RELATED STORIES

Share it