Kottayam Local

ളാപ്പാലം തോട്ടിലെ പായലും പോളയും നീക്കണമെന്നു കര്‍ഷകര്‍

ചങ്ങനാശ്ശേരി: പായിപ്പാട് ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട തുരുത്തിക്കടവ് പൂവം ളാപ്പാലം തോട്ടിലെ പായലും പോളയും നീക്കം ചെയ്യണമന്ന് പാടശേഖരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇവിടെ നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് തോട്ടിലൂടെ വെള്ളം കൊണ്ടുപോവാന്‍ കഴിയാതെ സമീപ പാടശേഖരങ്ങളില്‍ കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു. പായിപ്പാട് പഞ്ചായത്തിലെയും ചങ്ങനാശ്ശേരി നഗരസഭയിലും പെട്ട നന്നാട്ടിറമ്പ് വടക്ക്, മൂന്നാംവേലി താമരകേരി, തെറ്റച്ചാല്‍ കോടി ചാത്തങ്കരി, കട്ടക്കുഴി, പനങ്ങോട്ടടി പാടശേഖരങ്ങളിലാണു കൃഷി ചെയ്യാനാവാതെ വന്നിരിക്കുന്നത്. കൃഷി ചെയ്യുന്നതിനായി പാടത്തു നിന്ന് തോട്ടിലേക്ക്  വെള്ളം പമ്പ് ചെയ്താല്‍ പായലും പോളയും കാരണം വീണ്ടും വെള്ളം പാടത്തേക്കു തന്നെ തിരികെ കയറുകയാണ്്. ആറു കിലോ മീറ്ററോളം ദൂരത്തില്‍ തോട്ടില്‍ പോളയും മറ്റും നിറഞ്ഞു കിടക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഏതാനും ഭാഗത്തെ പോള കര്‍ഷകര്‍ ചേര്‍ന്നു നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങളായ സിബിച്ചന്‍ ഒട്ടത്തില്‍, അപ്പച്ചന്‍കുട്ടി, കൃഷി ഓഫിസര്‍ ഹയറുന്നിസ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it