Alappuzha local

ളങ്ങരച്ചിറക്കാര്‍ക്ക് ശുദ്ധജലം ലഭിക്കാതായിട്ട് രണ്ടു പതിറ്റാണ്ട്

കഎടത്വ: തലവടി കളങ്ങരച്ചിറക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനി.പ്രദേശത്ത് ശുദ്ധജലം ലഭിക്കാതായിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു.തലവടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പെട്ട പ്രദേശത്തെ 250 ല്‍ പരം കുടുംബങ്ങള്‍ നിത്യവും കുപ്പിവെള്ളം വിലകൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. മിക്ക വീടുകളിലും കുടിക്കാന്‍ മാത്രം 20 ലിറ്ററിന്റെ കുപ്പിവെള്ളം 50 രൂപ നല്‍കി വാങ്ങിവെച്ചിരിക്കുകയാണ്.മറ്റ് നിത്യോപയോഗത്തിനായി വാഹനങ്ങള്‍ക്ക് കൂലി നല്‍കി ദൂരെ ദിക്കുകളില്‍ പോയി കന്നാസുകളില്‍ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.വര്‍ഷങ്ങളായി പ്രദേശത്തുകൂടി കടന്നു പോകുന്ന കളങ്ങര തോട്ടിലെ വെള്ളമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.കൃഷിക്കാലങ്ങളില്‍ ആനക്കിടാവിരുത്തി,ചക്കംകരി,മാറംങ്കരി,ചെറിയ പട്ടത്താനം തുടങ്ങി നാലു പടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന  മലിനജലം  കളങ്ങര തോട്ടിലെത്തുകയും വെള്ളം ഒന്നിനും കൊള്ളാത്ത അവസ്ഥയിലാകുകയും ചെയ്യും.ജനങ്ങളുടെ കഷ്ടതകള്‍ മനസ്സിലാക്കി പാടശേഖത്തിലെ കര്‍ഷകര്‍ പുലര്‍ച്ചെ മുതല്‍ 10 മണിവരെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയാണ് ചെയ്യുന്നത്.വെള്ളം പുറത്തേക്കു തള്ളുമ്പോള്‍ ചെളിനിറയുന്നതിന് അല്‍പം ആശ്വാസമാകും എന്ന കണക്കു കൂട്ടലിലാണ് ഇതു ചെയ്യുന്നത്. പ്രാഥമിക ആവശ്യങ്ങല്‍ക്കെങ്കിലും ഈ വെള്ളം ഉപയോഗിക്കട്ടെ എന്നു കരുതിയാണ് കര്‍ഷകര്‍ മോട്ടോര്‍ നിര്‍ത്തിയിടുന്നത്. എന്നാല്‍ കര്‍ഷര്‍ കാട്ടുന്ന അനുഭാവം പോലും വാട്ടര്‍ അതോറിറ്റിയില്‍നിന്ന് ഇല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ മാറിമാറി വരുന്ന ജനപ്രതിനിധികള്‍ക്കാകുന്നില്ലെന്ന്  പ്രദേശവാസിയായ സി വി ജയന്‍ പറഞ്ഞുനിത്യേന 100 രൂപ ചിലവഴിച്ച്  വെള്ളം എത്തിച്ചാണ് കഴിയുന്നത്.സാധാരണക്കാര്‍ ഒരുകുടം വെള്ളം എടുക്കാന്‍ രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്  രാത്രിവരെ കാത്തുനിന്നാണ് ശേഖരിക്കുന്നത്. പ്രദേശത്ത് രണ്ടു സ്ഥലങ്ങളിലായി കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.വേനല്‍കാലത്ത് ഒരുമാസം ഇതില്‍ വെള്ളം എത്തിക്കും.പൈപ്പിലൂടെ വെള്ളം എത്തിക്കും വരെ ബാക്കി സമയങ്ങളില്‍ കിയോസ്‌ക്കുകളില്‍ വെള്ളം എത്തിച്ച് വിതരണം നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇട്ട പൈപ്പുകള്‍ കാലഹരണപ്പെട്ടു കിടക്കുന്നതിനാലാണ് ഈ പ്രദേശത്ത്  വെള്ളം എത്തിക്കാന്‍ കഴിയാത്തതെന്ന്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍ പറഞ്ഞു.ഒന്നാം വാര്‍ഡില്‍ ഒരിടത്തുപോലും പ്രധാന പൈപ്പുലൈന്‍ കടന്നു പോകുന്നില്ല.നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ നിന്നും വെട്ടുതോട് അമ്പ്രയില്‍ മുക്കു വഴി മാമ്പുഴക്കരിയിലേക്ക് ജപ്പാന്‍ കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പുലൈന്‍ സ്ഥിപിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ടാപ്പുചെയ്ത് പ്രദേശത്തേക്ക് വെള്ളം എത്തിക്കാന്‍ കഴിയും. എംഎല്‍എ ഇടപെട്ട് അതിനുള്ള അനുവാദം അധികൃതരില്‍ നിന്നും വാങ്ങി  നല്‍കിയാല്‍ പഞ്ചായത്തു ഫണ്ടില്‍ പെടുത്തി പൈപ്പിടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Next Story

RELATED STORIES

Share it