ലൗ ജിഹാദ്; ധവളപത്രം ഇറക്കണം

കൊച്ചി: ലൗ ജിഹാദിനെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നു ഹനുമാന്‍ സേന. ആഭ്യന്തര വകുപ്പിന്റെ പക്കലുള്ള ലൗ ജിഹാദ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം പുറപ്പെടുവിക്കണമെന്നു സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവല്‍സലന്‍ ആവശ്യപ്പെട്ടു. ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് അദ്ദേഹം ആരോപിച്ചു. കൈയേറ്റക്കാരുടെ കൈവശമുള്ള ക്ഷേത്രഭൂമി തിരിച്ചുപിടിച്ചു ഭൂരഹിതരായ ഭക്തര്‍ക്ക് വിട്ടുകൊടുക്കണം. 11ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it