''ലൗ ജിഹാദ് '' ആരോപണത്തിന് തിരിച്ചടി; വിവാദനായിക കാമുകനൊപ്പം ചേര്‍ന്നു

മീറത്ത്: സംഘപരിവാരത്തി ന്റെ  ലൗ ജിഹാദ്’ആരോപണത്തിലൂടെ വിവാദമായ സംഭവത്തിലെ നായിക അവസാനം കാമുകനൊപ്പം.  ഇത് സംഘപരിവാരനേതാക്കളുടെ വ്യാജ പ്രചാരണങ്ങള്‍ക്കു തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ജൂലൈയി ല്‍ സഹറാന്‍പൂര്‍ വര്‍ഗീയകലാപം കഴിഞ്ഞ ഉടനെയാണ് ദേശീയപത്രങ്ങളില്‍ ലൗജിഹാദ് ചര്‍ച്ചാവിഷയമായത്. 22 കാരിയായ ഹിന്ദു അധ്യാപികയെ തട്ടിക്കൊണ്ടുപോയി 10 പേര്‍ കൂട്ടബലാല്‍സംഗം നടത്തുകയും മതംമാറ്റത്തിനു നി ര്‍ബന്ധിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം.

മുസ്‌ലിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രലോഭനത്തിലൂടെ മതംമാറ്റുന്നതിന്  ഉദാഹരണമായി ഈ സംഭവം ഗൊരഖ്പൂര്‍ എംപി യോഗി ആദിത്യനാഥ് തുടങ്ങിയ ബിജെപി നേതാക്ക ള്‍ എടുത്തുകാണിച്ചു.ഒരുവര്‍ഷം നാരിനികേതനില്‍ കഴിഞ്ഞ  യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് കോടതിയുടെ അനുമതിയോടെ മുസ്‌ലിം കാമുകനോടൊപ്പം വീട്ടില്‍ പോയത്.ലൗജിഹാദ് ആരോപണത്തിനു ശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ യുവതി, ബിജെപിയിലെ വിനീത് അഗര്‍വാള്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ തന്റെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായി പറഞ്ഞിരുന്നു. പണത്തിന്റെ വരവ് നിന്നതോടെ കുടുംബം യുവതിയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. മുസ്‌ലിം യുവാവുമായുള്ള യുവതിയുടെ ബന്ധം അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുവതി വസ്തുതകള്‍  പോലിസിനെ അറിയിച്ചു. തന്റെ ജീവന്‍ അപകടത്തിലാണെന്നു പേടിക്കുന്നതായും യുവതി പറഞ്ഞു.
യുവതിയെ ഒക്ടോബര്‍ 15ന് അലഹബാദ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. താ ന്‍ കലീമിനൊപ്പം പോവാന്‍ ആഗ്രഹിക്കുന്നതായി യുവതി അറിയിച്ചതായി ജില്ലാ പ്രബേഷന്‍ ഓഫിസര്‍ പുഷ്‌പേന്ദ്രസിങ് പറഞ്ഞു. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം പൂര്‍ണമായും മൊഴിമാറ്റിയ യുവതിയെ നേരത്തേ നടത്തിയ ആരോപണത്തില്‍ ഉറച്ചുനില്‍ക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന് യുവതിയുടെ രക്ഷിതാക്കള്‍ക്കും മറ്റുമെതിരേ കേസുണ്ട്. ബലാല്‍സംഗക്കേസിലെ 10 പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.
Next Story

RELATED STORIES

Share it