Dont Miss

ലൗവ് ജിഹാദ് ആരോപണങ്ങള്‍ തള്ളി കനത്ത സുരക്ഷയില്‍ അഷിതയും ഷക്കീലും വിവാഹിതരായി

ലൗവ് ജിഹാദ് ആരോപണങ്ങള്‍ തള്ളി കനത്ത സുരക്ഷയില്‍ അഷിതയും ഷക്കീലും വിവാഹിതരായി
X
ashitha-shakeel-1

[related]

മാണ്ഡ്യ: ഹിന്ദുത്വ സംഘടനകളുടെ കനത്ത എതിര്‍പ്പുകള്‍ തള്ളി ലൗവ് ജിഹാദ് ആരോപണങ്ങളെ കാറ്റില്‍ പറത്തി മാണ്ഡ്യയിലെ അഷിതയും ഷക്കീലും വിവാഹിതരായി. എംബിഎ ബിരുദധാരികളായ ഇരുവരുടെയും വിവാഹം ഇസ്‌ലാം ആചാരപ്രകാരം മാണ്ഡ്യയില്‍ നടന്നു. വിവാഹം നടന്ന മൈസൂരിലെ താജ് കണ്‍വെന്‍ഷന്‍  ഹാളിന് പുറത്തും വധുവായ അഷിതയുടെ വീടിന് പുറത്തും കനത്ത പോലിസ് സുരക്ഷയായിരുന്നു. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധമായി വധു ഗൃഹത്തിന് പുറത്തുണ്ടായിരുന്നു.

ashitha-shakeel-2

കഴിഞ്ഞ ദിവസമാണ് ഇരുവീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഇരുവരും വിവാഹം സമാധാനമായി നടന്നത്. ഇരു വീട്ടുകാരും വര്‍ഷങ്ങളായി അയല്‍വാസികളാണ്. മുസ്‌ലിമായ ഷക്കീല്‍ അഹമ്മദും(29) ഹിന്ദുവായ അഷിതയും(29) 12 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രദേശത്തെ ഹിന്ദുത്വ സംഘടനകള്‍ ഇവരുടെ വിവാഹത്തിന് കനത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലൗവ് ജിഹാദാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ വീട്ടുകാരുടെ സമ്മതവും പോലിസിന്റെ സുരക്ഷയും ഇവരുടെ വിവാഹത്തിന് അനുഗ്രഹമാവുകയായിരുന്നു. ഹിന്ദുത്വ സംഘടനകള്‍ ശനിയാഴ്ച മാണ്ഡ്യയില്‍ ഹര്‍ത്താലാചരിച്ചിരുന്നു.

ashitha-shakeel-3
കഴിഞ്ഞ ആഴ്ചയാണ് അഷിത ഇസ് ലാം മതം സ്വീകരിക്കുകയും ഷെയ്‌സതാ സുല്‍ത്താന എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തത്. ബജ് രംഗ് ദളും വോക്കലിഗ്രാ സേനയുമായിരുന്നു എതിര്‍പ്പുമായി രംഗത്ത് വന്ന സംഘടനകള്‍. ഹിന്ദുത്വ സംഘടനകള്‍ മകളോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വരികയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നതായി അഷിതയുടെ പിതാവും ഡോക്ടറുമായി നരേന്ദ്ര ബാബു പറഞ്ഞു. എന്നാല്‍ മകളുടെ ഇഷ്ടം നടത്തികൊടുക്കുമെന്നും ഇത് ലൗവ് ജിഹാദല്ലെന്നും ഇതില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നും താന്‍ പറഞ്ഞതായി നരേന്ദ്ര ബാബു പറഞ്ഞു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് ഷക്കീലിന്റെ പിതാവും ബിസിനസുകാരനുമായ മുഖ്താര്‍ അഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it