ലൗവ് ജിഹാദ്് പരാമര്‍ശവുമായി എംജി സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍

കൊച്ചി: ഹിന്ദുത്വരുടെ മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന്റെ കുന്തമുനയായ ലൗ ജിഹാദ് പരാമര്‍ശവുമായി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍. എല്‍എല്‍ബി കോഴ്‌സിന്റെ അഞ്ചാം സെമസ്റ്ററിലെ കോണ്‍സ്റ്റിറ്റിയൂഷനല്‍ ചോദ്യപേപ്പറിലെ ഒമ്പതാമത്തെ ചോദ്യമാണ് വിവാദമായത്. ലൗ ജിഹാദ് തടയാന്‍ 2010 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കുന്നുവെന്നു വിചാരിക്കുക എന്ന് തുടങ്ങുന്ന ചോദ്യം പരീക്ഷാര്‍ഥിയോട് നിയമനടപടികള്‍ സങ്കല്‍പിക്കാനും ഒരു വിധി പുറപ്പെടുവിക്കാനും ആവശ്യപ്പെടുന്നു. ഈ ചോദ്യം മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നു സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിന്നു വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. വിദ്യാഭ്യാസ പ്രക്രിയയില്‍ വരെ ഇത്തരം ഹിന്ദുത്വ പ്രചാരണങ്ങള്‍ കടത്തിവിട്ടത് സര്‍വകലാശാലയിലെ ഹിന്ദുത്വ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനഫലമാണെന്നും വിമര്‍ശനമുണ്ട്. രാജ്യത്തെ വിവിധ കോടതികളില്‍ ഹിന്ദുത്വര്‍ ലൗ ജിഹാദെന്നും മറ്റും പറഞ്ഞു ഹരജികള്‍ ഫയല്‍ ചെയ്യുന്ന സമയത്താണ് പ്രമുഖ സര്‍വകലാശാലയും നിയമവിദ്യാര്‍ഥികള്‍ക്കു വേണ്ടി ഇങ്ങനെയൊരു ചോദ്യം കൊണ്ടുവന്നിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയില്‍ കോടതിയുടെ ഉദ്യോഗസ്ഥരെന്ന് അറിയപ്പെടുന്ന അഭിഭാഷകരില്‍ ഹിന്ദുത്വ ബോധം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണം ഉയരുന്നു.
Next Story

RELATED STORIES

Share it