Flash News

ലോ അക്കാദമി : ഫഌറ്റ് നിര്‍മാണം കച്ചവടതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന് തെളിവുകള്‍

തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് സ്റ്റാച്യുവിലുള്ള ഭൂമിയില്‍ ഫഌറ്റ് നിര്‍മിക്കുന്നത് കച്ചവടതാല്‍പര്യം മുന്നില്‍കണ്ട് മാത്രമാണെന്നു തെളിയുന്നു. മാനേജ്‌മെന്റും സ്വകാര്യ ഫഌറ്റ് കമ്പനിയും ലാഭം കൊയ്യാനുള്ള  കച്ചവടത്തിനാണ് ശ്രമിച്ചതെന്ന് തെളിയിക്കുന്ന സംയുക്ത കരാറിന്റെ പകര്‍പ്പാണ് പുറത്തായത്. അക്കാദമിയുടെ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ എന്നപേരിലാണ് പുന്നന്‍ റോഡിലുള്ള ഭൂമിയില്‍ ലോ അക്കാദമി ഫഌറ്റ് നിര്‍മിക്കുന്നത്. ചട്ടങ്ങളെല്ലാം മറികടന്നാണ് സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് ഫഌറ്റ് കെട്ടാന്‍ കമ്പനിയുമായി കൈകോര്‍ത്തത്.ഡയറക്ടര്‍ നാരായണന്‍ നായരും ഹെദര്‍ ഫഌറ്റ് കമ്പനിയും തമ്മില്‍ 2012ല്‍ ആണ് കരാര്‍ ഒപ്പിട്ടത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തുടങ്ങിയ സൊസൈറ്റിക്ക് പണം കണ്ടെത്താനുള്ള പുതിയ സംരംഭമെന്നാണ് കരാറിലെ വിശദീകരണം. എന്നാല്‍, കച്ചവടം കൃത്യമായി വെളിവാക്കുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്. ഫഌറ്റിന്റെ താഴത്തെ നിലയുടെ അവകാശം അക്കാദമിക്കും ബില്‍ഡര്‍ക്കും തുല്യമാണെന്ന് കരാറില്‍ വ്യക്തമാക്കുന്നു. കൂടാതെ ഫഌറ്റുകളില്‍ 45 ശതമാനം അക്കാദമിക്കും 55 ശതമാനം ബില്‍ഡര്‍ക്കും ആയിരിക്കും. ഒന്നര കോടിയിലേറെ രൂപ വിലമതിക്കുന്ന ഫഌറ്റുകളില്‍ 90 ശതമാനവും വിറ്റുകഴിഞ്ഞു. രേഖകള്‍ തിരുത്തിയുള്ള ഫഌറ്റ് നിര്‍മാണം നടന്നിട്ടും രജിസ്‌ട്രേഷന്‍ വകുപ്പ് ഇക്കാര്യം അറിഞ്ഞില്ല. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ് അനധികൃത ഫഌറ്റ് നിര്‍മാണം. അക്കാദമിക്കെതിരേ റവന്യു വകുപ്പ് ശക്തമായ നടപടികള്‍ എടുക്കുന്ന സാഹചര്യത്തില്‍ ഫഌറ്റ് നിര്‍മാണത്തിനെതിരേയും നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it