Idukki local

ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ സംഭരണശേഷി കുറഞ്ഞു

ചെറുതോണി: 21 വര്‍ഷമായി അടിഞ്ഞുകൂടിയ മണലും ചളിയും നീക്കാന്‍ നടപടി സ്വീകരിക്കാതെ വന്നതോടെ ഇടുക്കി ലോവര്‍പെരിയര്‍ (പാംബ്ല) അണക്കെട്ടിലെ സംഭരണ ശേഷി വന്‍തോതില്‍ കുറഞ്ഞു. മണല്‍ അടിഞ്ഞുകൂടിയതോടെ സംഭരണശേഷി 40 ശതമാനമായി കുറഞ്ഞു. 21 വര്‍ഷമായി ഒഴുകിയെത്തുന്ന മണലാണ് ഡാമില്‍ അടിഞ്ഞുകിടക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി ജലനിരപ്പ് താഴ്ത്തിയ ഡാമില്‍നിന്നും മണല്‍ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അഞ്ചര ദശലക്ഷം ഖനമീറ്റര്‍ വെള്ളമാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. മൂന്ന് ദശലക്ഷം ഖനമീറ്ററില്‍ മണലും ചളിയും നിറഞ്ഞിരിക്കുകയാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഏകദേശം ഒരുലക്ഷം ലോഡ് വരും. ചളി നീക്കം ചെയ്താല്‍ 60,000 ലോഡ് ആറ്റുമണല്‍ ലഭിക്കും. ഇത് വിറ്റാല്‍ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിക്കുന്നതിനൊപ്പം ഡാമിന്റെ സംഭരണശേഷിയും വര്‍ദ്ധിക്കും. ഡാമിലെ മണല്‍ശേഖരം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല. മണല്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാരുകള്‍ക്ക് പലതവണ റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കുകയാണ്.
Next Story

RELATED STORIES

Share it