kozhikode local

ലോറി സ്റ്റാന്റ് മാറ്റാനുള്ള തീരുമാനം ബീച്ച് നവീകരണത്തിന് കുതിപ്പേകും

കോഴിക്കോട്: സൗത്ത് ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതി അവസാനഘട്ടത്തിലേക്ക്. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍ പുരോഗമിക്കുന്നത്. അതിനിടെ സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്റ്്് മാറ്റാന്‍ ശക്തമായ നടപടിയെടുക്കുമെന്ന ജില്ലാകലക്ടറുടെ പ്രഖ്യാപനം ബീച്ച് നവീകരണത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഇതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്നലെയാണ് ജില്ലാ കലക്ടര്‍ യുവി ജോസ് അറിയിച്ചത്.
സൗത്ത് ബീച്ചില്‍ 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച് നടപ്പാത, കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൃത്താകൃതിയിലുള്ള നാല് വ്യൂ പോയിന്റുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഷെല്‍ട്ടറുകള്‍, വിവിധ രൂപത്തിലുള്ള ഇരിപ്പിടങ്ങള്‍, കടലിലേക്കിറങ്ങാനുള്ള പടവുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. വലിയ ചുറ്റുമതിലും ഇതോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ ഇന്റര്‍ലോക്കും ഇരിപ്പിടങ്ങളില്‍ ടൈല്‍സും പതിക്കുന്നതടക്കമുള്ള പണികളും മൂന്നു റെയിന്‍ ഷെല്‍റ്ററുകളുടെ പ്രവൃത്തിയും ഏകദേശം പൂര്‍ത്തിയായി.
തുരുമ്പെടുക്കാത്ത സാമഗ്രികള്‍കൊണ്ടാണ് റെയിന്‍ ഷെ ല്‍റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. കാസ്റ്റ് അയണില്‍ തീര്‍ത്ത വിളക്കുകാലുകള്‍ സ്ഥാപിക്കല്‍, രണ്ട് ശുചിമുറികളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൈദ്യുതീകരണ ജോലികളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്്. സീക്വീന്‍ ഹോട്ടലിന് എതിര്‍വശം മുതല്‍ തെക്കേ കടല്‍പ്പാലം വരെയുള്ള ഭാഗത്തായി സ്ഥാപിച്ച നാല് വ്യൂപോയിന്റുകള്‍ ഇവിടത്തെ മുഖ്യആകര്‍ഷണങ്ങളാണ്. നടപ്പാതകളില്‍ നിന്നിറങ്ങി കൂടുതല്‍ കടലിനോടടുത്തുനിന്ന് കാഴ്ചയ്ക്കുള്ള സൗകര്യമാണ് വ്യൂ പോയിന്റുകളിലുള്ളത്.
Next Story

RELATED STORIES

Share it