Flash News

ലോറി ബൈക്കിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു



എടപ്പാള്‍: ചരക്ക് ലോറി ബൈക്കിലിടിച്ച് രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് 3.30ഓടെ എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ശുകപുരം ആശുപത്രിക്കു സമീപമായിരുന്നു അപകടം. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ കോട്ടയം താഴത്തങ്ങാടി വടക്കേടം നസ്മല്‍ നിസാര്‍ (19), പൊന്നാനി കടവനാട് അന്‍വര്‍ മന്‍സിലില്‍ റാബിയത്ത് അല്‍ അദബിയ (19) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ചങ്ങരംകുളം ഭാഗത്തുനിന്നും എടപ്പാളിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ചരക്ക് ലോറി ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it