Flash News

ലോറി ഓവുചാലില്‍ വീണു 11 പേര്‍ മരിച്ചു



ജബല്‍പൂര്‍: ലോറി നിയന്ത്രണംവിട്ട് ഓവുചാലിലേക്കു മറിഞ്ഞു 11 തൊഴിലാളികള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ജമൂനിയ ഗ്രാമത്തിലാണ് അപകടം. നിയന്ത്രണംവിട്ട വനംവകുപ്പിന്റെ വാഹനം 10 അടി താഴ്ചയിലുള്ള ഓവുചാലിലേക്ക് മറിയുകയായിരുന്നു. വനംവകുപ്പിന്റെ വാഹനത്തില്‍ ബീഡിയില പറിക്കാന്‍ പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ നിന്നെത്തിയ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന വനപാലകന്‍ ഭൂപേന്ദ്രസിങ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. ഡ്രൈവര്‍ പ്രഹഌദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും ചെറിയ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കാല്‍ ലക്ഷവും നിസ്സാര പരിക്കേറ്റവര്‍ക്ക് 15,000 രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it