Alappuzha local

ലോറിയില്‍ വരച്ച ദേശീയ പതാകയില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങള്‍ ; ഡ്രൈവര്‍ കസ്റ്റഡിയില്‍



അമ്പലപ്പുഴ: രണ്ടു വ്യത്യസ്ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ലോറിയില്‍ വരച്ച ദേശീയ പതാകയില്‍ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും ചിത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ലോറി ഉടമയേയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് മലയടിവാരം സ്വദേശി ലേയ് വജനെ (38)യാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെ തോട്ടപ്പള്ളി തുറമുഖത്തുനിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് മീനെടുക്കാനായെത്തിയ ലോറിയുടെ വശങ്ങളില്‍ ദേശീയ പതാകയുടെ വലിയ ചിത്രം സ്ഥാപിച്ചിരുന്നു. ടിഎന്‍45  ബിജെ2895 എന്ന നമ്പരാണ് വാഹനത്തിന്റെ ഇരുവശത്തും രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ടിഎന്‍45 ബിജെ2815  നമ്പരായിരുന്നു മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റുകളില്‍ ഉണ്ടായിരുന്നത്. ഇതു ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്. ലോറിയുടെ മുന്നിലും പിന്നിലും പല ഭാഗങ്ങളിലായി ബിജെപിയുടെ താമര ചിഹ്നവും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഭാരത് പ്രഥമ് സ്‌കീം എന്ന പദ്ധതിയില്‍ പെടുത്തി അനുവദിച്ച ലോറിയാണിതെന്ന് ലോറിയുടമ വിശദീകരിച്ചു. ലോറി ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ബിജെപിയുടെ നേതാവാണെന്നും പോലിസ് പറയുന്നു. ലോറിയുടെ മുമ്പിലും പിന്നിലുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലായിരുന്നു. വ്യാജ നമ്പര്‍ പതിച്ചതിനും, ദേശീയ പതാകയോട് അനാദരവു കാട്ടിയതിനുമാണ് ഉടമക്കെതിരെ കേസെടുത്തതെന്ന് അമ്പലപ്പുഴ പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it