kozhikode local

ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നത് ഭീതി പടര്‍ത്തി

ഫറോക്ക്: ഓടുന്ന ലോറിയില്‍ നിന്നും വാതകം ചോര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ബൈപ്പാസില്‍ പന്തീരങ്കാവ് ജങ്ഷനു സമീപം ഇന്നലെ വൈകീട്ടാണ് സംഭവം.
കിനാലൂര്‍ എസ്റ്റേറ്റില്‍ നിന്നും കുണ്ടായിത്തോടിലേക്ക് സോഡാ നിര്‍മ്മാണത്തിനുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡുമായി പോവുകയായിരുന്ന ലോറിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ശബ്ദവും വാതക ചോര്‍ച്ചയും ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി ഇറങ്ങുകയായിരുന്നു.
ഇതോടെ വാതക ചോര്‍ച്ചയാണെന്ന് നാട്ടുകാരും തെറ്റിധരിച്ചു. നാട്ടുകാര്‍ അറി—യിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നും നാലു യുനിറ്റ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് ലോറി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. എന്നാല്‍, ലോറിയില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്. 25 സിലിണ്ടറായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഒരു സിലിണ്ടറിനാണ് ചോര്‍ച്ചയുണ്ടായത്. സിലിണ്ടറിന്റെ കാലപ്പഴക്കമാണ് ചോര്‍ച്ചക്കിടയാക്കിയത്. പിന്നീട് ചോര്‍ച്ചയുണ്ടായ സിലിണ്ടര്‍ മാറ്റി ലോറി പോലീസ് വിട്ടു കൊടുത്തു.
Next Story

RELATED STORIES

Share it