thiruvananthapuram local

ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് തകരാറിലായി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

ബാലരാമപുരം: ഗേറ്റ് അടയ്ക്കുന്നതിനിടയില്‍ ഗേറ്റിന്റെ കമ്പി ലോറിയിടിച്ച് തകരാറിലായി. ബാലരാമപുരം തേമ്പാമുട്ടം റെയില്‍വേ ഗേറ്റില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ട്രെയിന്‍ വരാന്‍ സമയമായതിനെ തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കവെ ഗേറ്റ് അടക്കുന്നതിന് മുമ്പ് അപ്പുറത്ത് പോവാന്‍ ശ്രമിച്ച ലോറി തട്ടിയാണ് ഗേറ്റിന് തകരാര്‍ പറ്റിയത്. ട്രെയിന്‍ കടന്നുപോയതിന് ശേഷം ഗേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഗേറ്റിന്റെ ഒരു ഭാഗത്തെ കമ്പി താണുകിടന്നത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ പണിപ്പെട്ടാണ് എന്‍ജിനീയറിങ് വിഭാഗം ഗേറ്റ് തുറന്നതെങ്കിലും സിഗ്നല്‍ സംവിധാനം തകരാറിലായി.
കാട്ടാക്കട ഭാഗത്ത് നിന്നു വിഴിഞ്ഞത്ത് പാറ കയറ്റി വന്ന ലോറിയാണ് ഗേറ്റ് ഇടിച്ചു തകര്‍ത്തത്. ഒരുലക്ഷം രൂപനഷ്ടം കണക്കാക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം സിഗ്നല്‍ ബൂം കമ്പിയും അറുത്തുമാറ്റി അതിന്റെ പണി നടത്തിക്കൊണ്ടിരിക്കുകയാണ്. രാത്രി വൈകിയും പണി നടക്കുന്നുണ്ട്. ഇത് ശരിയാക്കിയാല്‍ മാത്രമേ ഗേറ്റടച്ച് വരുന്ന ട്രെയിനുകള്‍ക്ക് സിഗ്നല്‍ നല്‍കാന്‍ കഴിയൂ. സിഗ്ന ല്‍ ഇല്ലാത്തത് കാരണം ദിര്‍ഘദൂര ട്രെയിനുകളും സ്റ്റോപ്പില്ലാത്ത ട്രെയിനുകളും നിര്‍ത്തിയശേഷമാണ് പോവുന്നത്. എല്ലാ ട്രെയിനുകളും നിര്‍ത്തിയിട്ടശേഷം ഗേറ്റ്കീപ്പര്‍ പോയി റാന്തല്‍ സിഗ്നല്‍ നല്‍കിയ ശേഷമാണ് കടന്നുപോവുന്നത്. ഇതുകാരണം ഒരു ട്രെയിന്‍ കടന്നുപോവാന്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും വൈകുന്നുണ്ട്. തുടര്‍ന്ന്്് ട്രെയിന്‍യാത്രക്കാരും വാഹനഗതാഗതവും പൂര്‍ണമായും കുരുക്കിലായി. 12.30ന് അടച്ചഗേറ്റ് 2.30 ഓടെയാണ് പുനസ്ഥാപിച്ചത്. എന്നാല്‍ 2.30ന് ശേഷം ഓരോ ട്രെയിന്‍കടന്ന് പോവുമ്പോഴും പണിനടക്കുന്നതിനാലും ഏറെ നേരം ഗേറ്റടച്ചിടുന്നു. രാത്രി വൈകിയും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തുണ്ട്. റെയില്‍വേഗേറ്റ് ഇടിച്ച് തകര്‍ത്ത വാഹനം ആര്‍ഡിഎഫ് പിടിച്ചിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it