ലോറിയിടിച്ച് കമാനം തകര്‍ന്നു; അപകടം ഒഴിവായി
BY Sumeera SMR2 Feb 2016 6:08 AM GMT
Sumeera SMR2 Feb 2016 6:08 AM GMT
കായംകുളം: ലോറിയിടിച്ച് തകര്‍ന്ന കമാനം വാഹനങ്ങളുടെ പുറത്തേക്ക് വീണു. അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കെ പി റോഡില്‍ കായംകുളം പോലിസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് റോഡില്‍ ഉയര്‍ത്തിയ ഇരുമ്പിന്റെ കമാനമാണ് ലോറിയിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കയര്‍ പൊട്ടി വാഹനങ്ങളുടെയും സമീപത്തെ കടയുടെയും മേല്‍ വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ കടക്കാരും റോഡിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. വാഹനങ്ങളുടെ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റില്ല.
ഗതാഗതം തടസ്സപ്പെട്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് കമാനം പാതയോരത്തേക്ക് മാറ്റി.
തിരക്കേറിയ റോഡുകളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കമാനങ്ങള്‍ ഉയര്‍ത്തുന്നത് അധികാരികള്‍ കണ്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT